മുന്‍ ബഹ്റൈന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
text_fieldsമനാമ: ബഹ്റൈന്‍ മുന്‍ പ്രവാസി വെളിയങ്കോട് പഴയ കടവിന് സമീപം താമസിക്കുന്ന പരേതനായ നാക്കോലക്കല്‍ മുഹമ്മദുണ്ണിയുടെ മകന് തറമ്മല്‍ അണ്ടിപാട്ടില്‍ മുഹമ്മദ് കുട്ടി (73) നിര്യാതനായി. ഏറെക്കാലം റിഫയില്‍ കട നടത്തിയിരുന്നു. വെളിയങ്കോട് മസ്ജിദുല്‍ മുജാഹിദീന്‍ പ്രസിഡൻറ്, കെ.എൻ.എം മര്‍കസുദ്ദഅ്വ വെളിയങ്കോട് യൂനിറ്റ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
ഭാര്യ: ബീവാത്തുട്ടി. മക്കള്‍: ഹിദായത്തുല്ല, ഇസ്മത്തുല്ല (ഇരുവരും ബഹ്റൈന്‍), ഹബീബുല്ല (യു.എ.ഇ), സലാമത്തുല്ല (ഖത്തര്‍), സലീന. മരുമക്കള്‍: ഫക്രുദ്ദീന്‍ പള്ളിക്കര, നസീബ, ഷഹന, ആയിഷതു തന്‍ഹ, ജിബിന്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, ആയിഷ, റുക്കിയ, സൈനബ, പരേതരായ ഫാത്തിമ, ഖദീജ, നബീസ. ടി.എ. മുഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ വെളിച്ചം വെളിയംകോട് ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസിഡൻറ് ഷമീർ ബിൻ ബാവ പറഞ്ഞു.

