മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsഗീവർഗീസ്
മനാമ: മാവേലിക്കര കാരാഴ്മ സ്വദേശി വാഴപ്പള്ളിൽ പി. ഗീവർഗീസ് (രാജൻ -65) നാട്ടിൽ നിര്യാതനായി. 37 വർഷത്തോളം ബഹ്റൈനിൽ പ്രവാസിയായിരുന്ന അദ്ദേഹം യു.ബി.എഫ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. നാലുവർഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്. ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി അംഗമായിരുന്നു. ഭാര്യ: മുരിങ്ങാശ്ശേരിൽ സുജ വർഗീസ്. മക്കൾ: ജീന സൈമൺ, എൽദോ വർഗീസ്. മരുമകൻ: സൈമൺ കോശി (മൂവരും ബഹ്റൈൻ). സംസ്കാരം ഏപ്രിൽ ഒമ്പതിന് കാരാഴ്മ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

