ബി.കെ.എസ് ചിൽഡ്രൻസ് വിങ് കമ്മിറ്റി-2025 രൂപവത്കരണം
text_fieldsകമൽ
മനാമ: ബഹ്റൈൻ കേരളീയ സമാജം കുട്ടികളുടെ വിഭാഗത്തിന്റെ ഇൻഡക്ഷൻ വ്യാഴാഴ്ച വൈകീട്ട് എട്ടിന് കേരളീയസമാജത്തിൽ നടക്കും. ചിൽഡ്രൻസ് വിങ്ങിന്റെ പുതിയ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും ചിൽഡ്രൻസ് വിങ് എക്സിക്യൂട്ടവ് കമ്മിറ്റിയുടെ ഇൻഡക്ഷനും നടക്കുന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ കമൽ മുഖ്യാതിഥിയായി എത്തിച്ചേരും. പരിപാടിയിൽ ഫിറോസ് തിരുവത്ര രചനയും ഹരീഷ് മേനോൻ സംവിധാനവും നിർവഹിച്ച കുട്ടികളുടെ നാടകം ‘ലിറ്റിൽ പുൽഗ’ അവതരിപ്പിക്കും.
കേരളീയ സമാജം വൈസ് പ്രസിഡന്റ് ദിലീഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഈ പരിപാടിയുടെ കൺവീനർ അഭിലാഷ് വെള്ളുക്കൈ ആണ്. ചിൽഡ്രൻസ് വിങ് പാട്രൺ കമ്മിറ്റി അംഗങ്ങളായ ഹീര ജോസഫ്, വിഷ്ണു സതീഷ്, ജിബി കെ വർഗീസ്, സ്മിതേഷ് ഗോപിനാഥ്, സനൽകുമാർ ചാലക്കുടി, ആഷിക്, ഡാനി തോമസ്, പ്രശോഭ്, രതിൻ തിലക്, ഗണേഷ് കൂരാറ, സുബിൻ, വൈശാഖ് ഗോപാലകൃഷ്ണൻ, അനി ടി ദാസ്, ശ്രീജിത്ത് ശ്രീകുമാർ, അജിത രാജേഷ്, ശ്രീകല രാജേഷ്, ജീതു ഷൈജു, ബിൻസി ബോണി, അനുഷ്മ പ്രശോഭ്, മാൻസ, രഞ്ജുഷ രാജേഷ്, രചന അഭിലാഷ്, മേഘ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. പരിപാടിയിൽ പ്രവേശനം തികച്ചും സൗജന്യമാണ്. എല്ലാ മലയാളികളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കൺവീനർ അഭിലാഷ് വെള്ളുക്കൈയുമായി 33500439 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

