വിസ്മൃതിയിലാകുന്ന പണംപയറ്റുകൾ
text_fieldsസാമൂഹിക ജീവിയായ മനുഷ്യന്റെ പരസ്പര സഹകരണത്തിന്റെ അടയാളങ്ങളായിരുന്നു ഒരു കാലത്ത് പണംപയറ്റുകൾ. നാട്ടിൻപുറങ്ങളിൽ വ്യാപകമായിരുന്ന ഈ പണമിടപാട് ചിലയിടങ്ങളിൽ ‘ കുറിക്കല്യാണം’ എന്നും അറിയപ്പെട്ടു. അധികവും പണംപയറ്റ് നടക്കുക നാട്ടിലെ ചായക്കടകളിലാവും. കടയുടെ മുന്നിൽ ഈന്തുപട്ട നാട്ടിയിട്ടുണ്ടെങ്കിൽ ഉറപ്പിക്കാം, അന്നവിടെ പയറ്റാണെന്ന്. ചിലപ്പോൾ റെക്കോഡ് പാട്ടുമുണ്ടാവും. പയറ്റിന് വരുന്നവർക്ക് ചായയും പലഹാരങ്ങളുമുണ്ടാവും. സാമ്പത്തിക സ്ഥിതിയനുസരിച്ച് അവിലും പഴവും മുതൽ പൊറോട്ടയും ഇറച്ചിയും വരെ നൽകുന്നവരുണ്ട്.
പണംപയറ്റ് നടത്തുന്നവർക്ക് പണം നൽകാനുള്ളവരെ ‘കുറ്റി’ എന്നാണ് പറയുന്നത്. 100 കുറ്റിയുണ്ടെന്ന് പറഞ്ഞാൽ 100 പേർ പണം നൽകാനുണ്ടെന്നർഥം. ഇവർ പണം ഏറ്റി നൽകണം അതാണ് രീതി. പലരും ഇരട്ടി പണം കൂട്ടിക്കൊടുക്കും. ഇന്നിപ്പോൾ പണംപയറ്റുകൾ ഏറക്കുറെ ഇല്ലാതായി എന്നു തന്നെ പറയാം. ഇപ്പോൾ ലക്ഷങ്ങൾ വേണമെങ്കിൽ പലിശക്ക് കടം തരാൻ തമിഴന്മാടക്കം ബൈക്കുകളിൽ പാഞ്ഞെത്തും.
പണംപയറ്റു പോലുള്ള സാമൂഹിക സ്ഥാപനങ്ങളുടെ തകർച്ച ബ്ലേഡുകാർ തഴച്ചുവളരാനുള്ള മുഖ്യ കാരണമായി പറയാൻ സാധിക്കും. പരസ്പര വിശ്വാസം, സഹകരണ മനോഭാവം, സഹവർത്തിത്വം തുടങ്ങി സമൂഹത്തിലുണ്ടാകേണ്ട നല്ല ഗുണങ്ങളാണ് പണംപയറ്റു പോലുള്ള കൂട്ടായ്മകൾ ഇല്ലാതാകുമ്പോൾ നമുക്ക് നഷ്ടമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

