പുതിയ യു.എസ് അംബാസഡറെ സ്വാഗതംചെയ്ത് വിദേശകാര്യ മന്ത്രി
text_fieldsവിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ബഹ്‌റൈനിലെ പുതിയ യു.എസ് അംബാസഡറായി നിയമിതയായ സ്റ്റെഫാനി ഹാലെറ്റിനെ സ്വീകരിച്ചപ്പോൾ
മനാമ: ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ബഹ്‌റൈനിലെ പുതിയ യു.എസ് അംബാസഡറായി നിയമിതയായ സ്റ്റെഫാനി ഹാലെറ്റിനെ സ്വീകരിച്ചു. ക്രെഡൻഷ്യൽ പകർപ്പ് കൈപറ്റിയതിനു പിന്നാലെ നടന്ന കൂടിക്കാഴ്ചയിൽ, ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ദീർഘകാല തന്ത്രപരമായ പങ്കാളിത്തത്തെ ഡോ. അൽ സയാനി പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ കരുത്തിനെ എടുത്തുപറഞ്ഞ അദ്ദേഹം, അംബാസഡർ ഹാലെറ്റിന്റെ നയതന്ത്ര ദൗത്യത്തിന് എല്ലാ വിജയാശംസകളും നേർന്നു. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ അവരുടെ പങ്ക് നിർണായകമാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബഹ്‌റൈനിലെ യു.എസ് അംബാസഡറായി നിയമിതയായതിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്നും ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനും പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നതിനും താൻ പ്രതിജ്ഞബദ്ധമാണെന്നും അവർ വീണ്ടും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

