വിദേശകാര്യ മന്ത്രി മേഖല സംഭവവികാസങ്ങൾ അവലോകനം ചെയ്തു
text_fieldsവിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി
മനാമ: വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി മറ്റു രാജ്യങ്ങളിലെ മന്ത്രിമാരുമായി മേഖല സംഭവവികാസങ്ങൾ അവലോകനം ചെയ്തു. യുനൈറ്റഡ് കിങ്ഡത്തിലെ വിദേശകാര്യ-കോമൺവെൽത്ത്-വികസന ഓഫിസിലെ സഹമന്ത്രി ഹാമിഷ് ഫാൽക്കണർ, ജോർഡന്റെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ, പ്രവാസികാര്യ മന്ത്രിയുമായ അയ്മൻ സഫാദി, മൊറോക്കോയുടെ വിദേശകാര്യ, ആഫ്രിക്കൻ സഹകരണ, പ്രവാസി മന്ത്രി നാസർ ബൗറിറ്റ, സൈപ്രസ് വിദേശകാര്യ മന്ത്രി ഡോ. കോൺസ്റ്റാന്റിനോസ് കോംബോസ് എന്നിവരുമായാണ് ടെലിഫോൺ സംഭാഷണങ്ങൾ നടത്തിയത്.
സഹകരണവും ഏകോപനവും, പങ്കിട്ട താൽപര്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ മേഖലകളിലെ സംയുക്ത ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും മന്ത്രിമാർ ചർച്ച ചെയ്തു.ഇസ്രായേലും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക സംഘർഷവും പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും അതിന്റെ പ്രത്യാഘാതങ്ങളും അവർ ചർച്ച ചെയ്തു.
പ്രാദേശിക സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിന് ഇറാനിയൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ കുറക്കാനും സംഘർഷം തടയാനും യു.എസ്-ഇറാൻ ചർച്ചകൾ തുടരുന്നതിനുമുള്ള പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

