വിദേശകാര്യ മന്ത്രി യു.എസ് അംബാസഡറെ സ്വീകരിച്ചു
text_fieldsമനാമ: വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ബഹ്റൈനിലെ യു.എസ് അംബാസഡർ സ്റ്റീഫൺ ക്രീഗ് ബോണ്ടിയെ സ്വീകരിച്ചു. ബഹ്റൈനും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തി. വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും വിലയിരുത്തി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും ചർച്ചയായി. കൂടിക്കാഴ്ചയിൽ അമേരിക്കൻകാര്യ വിഭാഗം തലവൻ ശൈഖ് അബ്ദുല്ല ബിൻ അലി ആൽ ഖലീഫയും സന്നിഹിതനായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

