ബ്രസീൽ അംബാസഡറിൽനിന്ന് വിദേശകാര്യ മന്ത്രി നിയമനരേഖകൾ സ്വീകരിച്ചു
text_fieldsമനാമ: ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട ബ്രസീൽ അംബാസഡർ അഡ്രിയാനോ സെൽഫാ ബോച്ചിയിൽനിന്നും വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി നിയമനരേഖകൾ സ്വീകരിച്ചു.
ബ്രസീലും ബഹ്റൈനും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ അംബാസഡർക്ക് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. ഏൽപിക്കപ്പെട്ട ഉത്തരവാദിത്തം നല്ലനിലയിൽ നിർവഹിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ചടങ്ങിൽ വിദേശകാര്യ മന്ത്രാലയത്തിലെ യു.എസ്, യു.കെ കാര്യ വിഭാഗം ഹെഡ് ശൈഖ് അബ്ദുല്ല ബിൻ അലി ആൽ ഖലീഫ, പ്രോട്ടോകോൾ കാര്യ വിഭാഗം ഹെഡ് സലാഹ് മുഹമ്മദ് ശിഹാബ് എന്നിവരും സന്നിഹിതരായിരുന്നു.

