Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി​റി​യ​യി​ലെ യു.​എ​ൻ...

സി​റി​യ​യി​ലെ യു.​എ​ൻ പ്ര​തി​നി​ധി​യു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
സി​റി​യ​യി​ലെ യു.​എ​ൻ പ്ര​തി​നി​ധി​യു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel

മ​നാ​മ: സി​റി​യ​യി​ലെ യു.​എ​ൻ പ്ര​തി​നി​ധി​ ജെ​യ​ർ ഒ. ​പേ​ഡേ​ഴ്​​സ​നു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യു.​എ​ൻ 78 മ​ത്​ ജ​ന​റ​ൽ അ​സം​ബ്ലി യോ​ഗ​ത്തി​നി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്​​ച. സി​റി​യ​യി​ലെ രാ​ഷ്​​ട്രീ​യ, സു​ര​ക്ഷാ അ​വ​സ്​​ഥ​ക​ളെ കു​റി​ച്ച്​ വി​ശ​ക​ല​നം ന​ട​ത്തു​ക​യും പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ യു.​എ​ന്നും അ​റ​ബ്​ രാ​ജ്യ​ങ്ങ​ളും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ്ര​മ​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ക്കു​ക​യും ചെ​യ്​​തു.

സി​റി​യ​ൻ ജ​ന​ത​ക്കും അ​ഭ​യാ​ർ​ഥി​ക​ളാ​ക്ക​പ്പെ​ട്ട​വ​ർ​ക്കും മെ​ച്ച​പ്പെ​ട്ട ജീ​വി​തം ഉ​റ​പ്പാ​ക്കാ​ൻ യു.​എ​ൻ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക്​ ബ​ഹ്​​റൈ​ൻ പി​ന്തു​ണ മ​ന്ത്രി അ​റി​യി​ക്കു​ക​യും ചെ​യ്​​തു. കൂ​ടി​ക്കാ​ഴ്​​ച​യി​ൽ മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ആ​ൽ ഖ​ലീ​ഫ ഡി​​​​േ​പ്ലാ​മാ​റ്റി​ക്​ സ്റ്റ​ഡീ​സ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഡ​യ​റ​ക്​​ട​ർ ഡോ. ​ശൈ​ഖ മു​നീ​റ ബി​ൻ​ത്​ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ, യു.​എ​ന്നി​ലെ ബ​ഹ്​​റൈ​ൻ സ്ഥി​രം പ്ര​തി​നി​ധി ജ​മാ​ൽ ഫാ​രി​സ്​ അ​ൽ റു​വൈ​ഇ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SyriaMeetingMinisterForeign AffairsForeignUNRepresentativeHolds
News Summary - Foreign Minister holds meeting with UN representative in Syria
Next Story