വിദേശകാര്യ മന്ത്രി യു.എൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി
text_fieldsവിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി.
യു.എൻ 77ാമത് ജനറൽ അസംബ്ലി യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ബഹ്റൈനും യു.എന്നും വിവിധ വിഷയങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന്റെ സാധ്യതകൾ ചർച്ചയായി. വികസന വിഷയത്തിലും ലോകത്ത് വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി, സുസ്ഥിര വികസനം എന്നീ വിഷയങ്ങളിലും പരസ്പര സഹകരണം ശക്തിപ്പെടുത്താൻ ബഹ്റൈൻ ഒരുക്കമാണെന്ന് മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ, യു.എന്നിലെ ബഹ്റൈൻ സ്ഥിരം പ്രതിനിധി ജമാൽ ഫാരിസ് അൽ റുവൈഇ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

