Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹറൈന്‍ വിദേശകാര്യ മന്ത്രി യു.എസ് ഫെഡറല്‍ കമ്യൂണിക്കേഷന്‍ ചെയര്‍മാനുമായി ചര്‍ച്ച നടത്തി

text_fields
bookmark_border
ബഹറൈന്‍ വിദേശകാര്യ മന്ത്രി യു.എസ് ഫെഡറല്‍ കമ്യൂണിക്കേഷന്‍ ചെയര്‍മാനുമായി ചര്‍ച്ച നടത്തി
cancel
camera_alt?????????? ??????? ??.??? ??????? ??????????????? ??????? ?????????????? ??????? ?????????????

മനാമ: യു.എസ് ഫെഡറല്‍ കമ്യുണിക്കേഷന്‍ കമ്മീഷൻ ചെയര്‍മാന്‍ അജിത് പായിയുമായി വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന ്‍ അഹ്​മദ്​ ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ ചര്‍ച്ച നടത്തി. ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹത്തെ മന്ത്രി സ്വാഗത ം ചെയ്യുകയും അമേരിക്കയും ബഹ്റൈനും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശരിയായ പാതയിലാണെന്ന് വിലയിരുത്തുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മില്‍ പ്രത്യേകമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന സഹകരണം പുതിയ മേഖലകളിലേക്ക് പ്രവേശിക്കുന്നതി​​െൻറ സാധ്യതകളും ചര്‍ച്ച ചെയ്തു.

ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍ പ്രത്യേക സഹകരണത്തിനുള്ള സാധ്യതകള്‍ ആരായുകയും ഈ മേഖലയില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങള്‍ ശ്രദ്ധേയമാണെന്ന് അജിത് വ്യക്തമാക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും വ്യാപാര സഹകരണവും ശക്തമായി തുടരുന്നതില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് മന്ത്രി പറഞ്ഞു. വിവിധ മേഖലകളില്‍ പുരോഗതിയും വളര്‍ച്ചയും നേടി മുന്നോട്ട് പോകാന്‍ ബഹ്റൈന് സാധിക്കട്ടെയെന്നും അജിത് ആശംസിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - foreign minister-bahrain-gulf news
Next Story