മേഖലയിൽ സമാധാനം കൈവരിക്കാൻ കൂട്ടായ ശ്രമം വേണം-വിദേശകാര്യമന്ത്രി
text_fieldsമനാമ: മേഖലയിൽ സമാധാനം കൈവരിക്കാൻ കൂട്ടായ ശ്രമം ആവശ്യമാണെന്ന് വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് മുഹമ്മദ് ആൽ ഖലീഫ പറഞ്ഞു. താജിക്കിസ്ഥാനിൽ നടക്കുന്ന അഞ്ചാമത് കോൺഫിഡൻസ് ബിൽഡിങ് മെസേർസ് ഇൻ ഏഷ്യ (സി.െഎ.സി. എ)സമ്മേളനത്തിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖല നേരിടുന്ന വെല്ലുവിളികളുടെയും സംഘർഷങ്ങളുടെയും വെളിച്ചത്തിൽ സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം പ്രദാനം ചെയ്യൽ പ്രധാനമാണ്. മേഖലയിലെ പ്രശ്നങ്ങളെയും വെല്ലുവിളികളെയും നേരിടുന്നതിൽ സി.െഎ.സി.എ അംഗങ്ങളായ രാജ്യങ്ങൾ മുന്നോട്ടുവച്ച വൈവിധ്യമാർന്ന പദ്ധതികളും നിർദ്ദേശങ്ങളും സ്വാഗതാർഹമാണ്.
യമൻ, സിറിയൻ, ലെബനൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ അപലനീയമാണ്. ഫലസ്തീനോടുള്ള പിന്തുണയും അവരുടെ അവകാശങ്ങളെ പിന്തുണക്കുന്നതിെൻറ പ്രധാന്യവും മന്ത്രി എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
