യൂറോപ്യൻ യൂനിയൻ പ്രതിനിധിയെ വിദേശകാര്യ മന്ത്രി സ്വീകരിച്ചു
text_fieldsഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി
മനാമ: യൂറോപ്യൻ യൂനിയന്റെ ബഹ്റൈനിലേക്കുള്ള പ്രതിനിധിയും റിയാദിൽ റെസിഡന്റുമായ പാട്രിക് സൈമണെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിച്ചു.
ബഹ്റൈനും യൂറോപ്യൻ യൂനിയനും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രൂപത്തിലാണെന്ന് വിലയിരുത്തുകയും ഇരുരാജ്യങ്ങളെയും മേഖലയെയും ബാധിക്കുന്ന പ്രശ്നങ്ങളും അവയുടെ പരിഹാരവും ചർച്ച ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിലെ യൂറോപ്യൻ കാര്യ വിഭാഗം മേധാവി അഹ്മദ് ഇബ്രാഹിം അൽ ഖറൈനസും സന്നിഹിതനായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

