ഉദ്യോഗസ്ഥരുടെ കഴിവുകൾ വളർത്തുന്നത് രാജ്യവികസനത്തിന് വഴിയൊരുക്കും –കിരീടാവകാശി
text_fieldsമനാമ: സർക്കാർ ഉദ്യോഗസ്ഥരുടെ കഴിവുകൾ വളർത്തുന്നത് രാജ്യത്തിന്റെ വികസനത്തിന് വഴിയൊരുക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. പ്രധാനമന്ത്രി ഫെല്ലോഷിപ് പ്രോഗ്രാമിൽ തെരഞ്ഞെടുക്കപ്പെട്ടവരുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം.
തദ്ദേശീയ തൊഴിൽശക്തി സുപ്രധാന നിക്ഷേപമാണ്.
അവരുടെ മത്സരാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കേണ്ടതുണ്ട്. വിവിധ മേഖലകളിലുള്ളവർക്ക് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ തങ്ങളുടെ ചുമതലകൾ നിർവഹിക്കാൻ പരിശീലനം ഉപകരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
പരിശീലന പരിപാടിയിൽ പങ്കെടുത്തവർ പ്രധാനമന്ത്രിക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
