അവധി ആഘോഷത്തിന് ബ്രിട്ടീഷുകാർക്ക് ഇഷ്ടം ബഹ്റൈൻ
text_fieldsമനാമ: വേനലവധിക്കാലത്ത് ബ്രിട്ടീഷുകാർ വിനോദ യാത്ര പോകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളിലൊന്നായി ബഹ്റൈനും. ബ്രിട്ടീഷ് പത്രമായ 'ദ സൺ' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുൻകാലങ്ങളിൽ സ്പെയിനിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കുമാണ് ബ്രിട്ടീഷ് ടൂറിസ്റ്റുകൾ വേനലവധി ആഘോഷിക്കാൻ പോയിരുന്നത്. എന്നാൽ, ഇൗ രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയത് കാര്യങ്ങൾ മാറ്റിമറിച്ചു.
അതേസമയം, കോവിഡ് വാക്സിനേഷൻ പരിപാടി ഉൗർജിതമാക്കിയ ബഹ്റൈനിൽ കർശനമായ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. കോവിഡ് വ്യാപനം നിയന്ത്രിക്കാനും ബഹ്റൈന് കഴിഞ്ഞിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് അവധി ആഘോഷത്തിന് ബഹ്റൈൻ തിരഞ്ഞെടുക്കാൻ പലരും മുന്നോട്ടുവരുന്നത്.
യാത്ര ചെയ്യാവുന്ന രാജ്യങ്ങളെ മൂന്നായി തരംതിരിച്ചുള്ള പട്ടിക അടുത്തയാഴ്ച ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് വാക്സിനേഷൻ, രോഗവ്യാപനം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് രാജ്യങ്ങളെ തരംതിരിക്കുന്നത്. മൂന്നു വിഭാഗങ്ങളിലുമുള്ള രാജ്യങ്ങളിൽ സന്ദർശനം നടത്തി തിരിച്ചുവരുേമ്പാൾ വ്യത്യസ്ത തരത്തിലുള്ള മുൻകരുതൽ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. കൂടുതൽ പേർക്ക് വാക്സിൻ നൽകുന്ന രാജ്യങ്ങൾ ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാവുന്ന 'പച്ച' വിഭാഗത്തിലുള്ളതാണ്.
ബഹ്റൈൻ, യു.എ.എ, ഇസ്രായേൽ, യു.എസ് എന്നിവ ഇൗ വിഭാഗത്തിലാണ് വരുന്നത്. ഇൗ രാജ്യങ്ങളിൽനിന്ന് ബ്രിട്ടനിലേക്ക് തിരിച്ചുവരുന്നവർക്ക് കോവിഡ് റാപിഡ് പരിശോധന നടത്തണമെന്ന നിബന്ധന മാത്രമാണുള്ളത്. മറ്റു വിഭാഗങ്ങൾ ക്വാറൻറീൻ ഉൾപ്പെടെ നിബന്ധനകൾ പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

