ഫുട്ബാൾ വിജയാഘോഷം; പ്രവാസി വെൽഫെയർ ഫുഡ് കിറ്റുകൾ നൽകി
text_fieldsപ്രവാസി വെൽഫെയർ ഫുഡ് കിറ്റുകൾ വിതരണം ചെയ്യുന്നു
മനാമ: അറേബ്യൻ ഗൾഫ് കപ്പ് ബഹ്റൈൻ സ്വന്തമാക്കിയതിന്റെ സന്തോഷത്തിൽ പ്രവാസി വെൽഫെയറും പങ്കുചേർന്നു. എല്ലാത്തരം ആഘോഷവേളകളിലും ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ എന്ന ടൈറ്റിലിൽ പ്രവാസി വെൽഫെയറിന്റെ സാമൂഹിക സേവന വിഭാഗമായ വെൽകെയർ നടത്തിവരുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി മനാമ കോഴിക്കോട് സ്റ്റാർ റസ്റ്റാറന്റിന്റെ സഹകരണത്തോടെ സൽമാനിയ, സിഞ്ച് ഭാഗങ്ങളിൽ സാധാരണക്കാരായ പ്രവാസി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.
പ്രവാസി വെൽഫെയർ സെക്രട്ടറി അനസ് കാഞ്ഞിരപ്പള്ളിയുടെ നേതൃത്വത്തിൽ വെൽകെയർ എക്സിക്യുട്ടിവുകളായ മൊയ്തു തിരുവള്ളൂർ, റഹീസ് സി.പി, അഹമദ് സഫീർ, റഹീസ് ഇ എന്നിവർ നേതൃത്വം നൽകി.

