കെ.എൻ.ബി.എ കപ്പ്; നാടൻ പന്തുകളി ടൂർണമെന്റിൽ ബി.കെ.എൻ.ബി.എഫ് ചാമ്പ്യന്മാരായി
text_fieldsബി.കെ.എൻ.ബി.എഫ് ടീം കിരീടവുമായി
മനാമ: കെ.എൻ.ബി.എയുടെ നേതൃത്വത്തിൽ നടത്തിയ മൂന്നാമത് കെ.എൻ.ബി.എ കപ്പ് നാടൻ പന്തുകളി ടൂർണമെന്റിൽ കെ.എൻ.ബി.എ സ്ട്രൈക്കേഴ്സിനെ ഒരു വരക്ക് തോൽപിച്ചുകൊണ്ട് ബി.കെ.എൻ.ബി.എഫ് ചാമ്പ്യന്മാരായി.
ടൂർണമെന്റിലെ മികച്ച കൈവെട്ടുകാരൻ, മികച്ച കാലടിക്കാരൻ, ഫൈനലിലെ മികച്ച കളിക്കാരൻ എന്നീ വ്യക്തിഗത സമ്മാനങ്ങൾക്ക് ബി.കെ.എൻ.ബി.എഫ് താരം ശ്രീരാജ് അർഹനായി.
ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വെച്ചതിന് ബി.കെ.എൻ.ബി.എഫ് താരങ്ങളായ റിന്റോമോൻ തോമസും ലിബു ചെറിയാനും അർഹരായി. കെ.എൻ.ബി.എ ലെജൻസും, ബി.കെ.എൻ.ബി.എഫ് ലെജൻസും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിൽ ബി.കെ.എൻ.ബി.എഫ് ലെജൻസ് വിജയികളായി.
സൗഹൃദ മത്സരത്തിലെ മികച്ച കളിക്കാരനായി ബി.കെ.എൻ.ബി.എഫ് ലെജൻസ് താരം പ്രസാദ് അർഹനായി. ബി.കെ.എൻ.ബി.എഫ് ടീമിനെയും ടൂർണമെന്റിൽ വ്യക്തിഗത സമ്മാനങ്ങൾ നേടിയവരെയും ബഹ്റൈൻ കേരള നേറ്റിവ് ഫെഡറേഷൻ ആദരിച്ചു.

