കനോലി നിലമ്പൂർ കൂട്ടായ്മ ഫുട്ബാൾ ടൂർണമെന്റ്
text_fieldsകനോലി നിലമ്പൂർ കൂട്ടായ്മ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽനിന്ന്
മനാമ: കനോലി നിലമ്പൂർ കൂട്ടായ്മയിലെ അംഗങ്ങൾക്കായി കനോലിയൻസ് കപ്പ് സീസൺ വൺ ഇന്റേണൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ആറു ടീമുകൾ പങ്കെടുത്ത മത്സരത്തിൽ നിലമ്പൂർ ബ്ലാസ്റ്റേഴ്സ് ചാമ്പ്യന്മാരായി. നിലമ്പൂർ വാരിയേഴ്സാണ് റണ്ണറപ്പ്. നിലമ്പൂർ ഹീറോസ് മൂന്നാം സ്ഥാനം നേടി. ബെസ്റ്റ് െപ്ലയർ അവാർഡ് റിസ്വാനും ബെസ്റ്റ് പെർഫോമർ അവാർഡ് സിദ്ദീഖും നേടി. ജുനൈദ് ടോപ് സ്കോററായും യാക്കൂബ് ബെസ്റ്റ് ഗോൾകീപ്പറായും നംഷീർ ബെസ്റ്റ് ഡിഫൻഡറായും തെരഞ്ഞെടുക്കപ്പെട്ടു. ബുർഹമ ഗ്രൗണ്ടിൽ നടത്തിയ ടൂർണമെന്റ് ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു.കനോലി നിലമ്പൂർ കൂട്ടായ്മ ഫുട്ബാൾ ടൂർണമെന്റ്കൺവീനർമാരായ ആഷിഫ് വടപുറം, തസ്ലിം തെന്നാടൻ, റസാഖ് കരുളായി തുടങ്ങിയവർ നേതൃത്വം നൽകി.

