ഫുട്ബാൾ ഡയറി - ഇശൽ ഗ്രാമവും ഫുട്ബാളും
text_fieldsകേരളത്തിന്റെ വടക്കേ അറ്റമായ കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ ഒരു ഗ്രാമമാണ് "ഇശൽ ഗ്രാമം" എന്നറിയപ്പെടുന്ന മൊഗ്രാൽ. മാപ്പിളപ്പാട്ടും ഫുട്ബാളും ഒരുമിച്ചു കൈ കോർക്കുന്ന ഗ്രാമം. വർഷം തോറും ആറു മുതൽ ഒമ്പത് വരെ മേജർ ടൂർണമെന്റുകൾ പ്രധാന മൈതാനമായ സ്‌കൂൾ ഗ്രൗണ്ടിലും മറ്റനേകം കളികൾ കൊയ്ത് കഴിഞ്ഞ പാടത്തും കടപ്പുറത്തെ പൂഴി മണൽ മൈതാനിയിലും നടത്തുന്ന ഗ്രാമം. റഫറിയെ വെച്ച് ബൂട്ടും ജേഴ്സിയും അണിഞ്ഞു തികച്ചും പ്രൊഫഷണൽ ആയി കളിക്കുന്ന ഗ്രാമം. 1918 മുതൽ സ്ഥാപിതമായ ക്ലബ് എല്ലാ വിധത്തിലും ഫുട്ബാളിനെ പ്രോത്സാഹിപ്പിക്കുന്നു. ഇഷ്ടപ്പെട്ട ടീമുകളുടെ ജഴ്‌സി അണിയുകയും ഫ്ളക്സ് വെക്കലും തകൃതിയായി നടക്കുന്നു.
ലോകകപ്പിന്റെ ആദ്യ ഓർമ്മ വരുന്നത് 1978 ൽ നടന്ന കളിയാണ്. ക്വാർട്ടർ മുതൽ എന്നും രാത്രി "കൊട്ടാരം" വീട്ടിലാണ് ടീവി കാണാൻ പോകാറ്. ഫൈനലിൽ പുതിയ കുറെ ആൾക്കാരും തിക്കിത്തിരക്കി വന്നത് കൊണ്ട് തല മറയുന്നത് കാരണം ടീവി കുറച്ചു പൊക്കത്തിൽ വെക്കാൻ തീരുമാനമായതും, അങ്ങിനെ ചെയ്തപ്പോൾ ആന്റിന തിരിഞ്ഞു അഞ്ചു പത്തു മിനിട്ടു കളി നഷ്ടപ്പെട്ടതും ഓർക്കുന്നു. അന്ന് പോളോ റോസി കത്തി നിൽക്കുന്ന കളിയായിരുന്നു. ഫൈനലിൽ ജർമനിയെ തോൽപ്പിച്ചു ഇറ്റലി കപ്പെടുത്തു. പോളോ റോസി ടൂർണമെന്റിലെ താരമാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

