ഫുട്ബാൾ കോച്ചിങ് ക്യാമ്പ് സമാപിച്ചു
text_fieldsഇന്ത്യൻ ഇസ് ലാഹി സെന്റർ, സൈറോ അക്കാദമിയുമായി ചേർന്ന് കുട്ടികൾക്കായി സംഘടിപ്പിച്ച ഫുട്ബാൾ കോച്ചിങ് ക്യാമ്പിൽനിന്ന്
മനാമ: ഇന്ത്യൻ ഇസ് ലാഹി സെന്റർ, സൈറോ അക്കാദമിയുമായി ചേർന്ന് കുട്ടികൾക്കായി സംഘടിപ്പിച്ച ഫുട്ബാൾ കോച്ചിങ് ക്യാമ്പ് സമാപിച്ചു. പ്രമുഖ ബഹ്റൈനി സാമൂഹിക പ്രവർത്തകയും ‘ഷി മെഡിക് ട്രെയിനിങ് സെന്റർ ’ സ്ഥാപകയുമായ ഹുസ്നിയ അലി കരീമി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇലക്ട്രോണിക് മീഡിയയുടെ അതിപ്രസരത്തിൽ അലിഞ്ഞില്ലാതാകുന്ന ബാല്യവും കൗമാരവും ഫുട്ബോൾ പോലുള്ള കായിക വിനോദങ്ങളിലൂടെ തിരിച്ചുപിടിക്കാൻ രക്ഷിതാക്കൾ അടക്കമുള്ള സമൂഹം മുന്നിട്ടിറങ്ങേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് അവർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് സ്മിത ജെൻസൺ മുഖ്യാതിഥിയായിരുന്നു.മജീദ് തെരുവത്ത്, സയ്യിദ് ഹനീഫ് എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു.
സൈറോ അക്കാദമി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ സംബന്ധിച്ചു. സിറാജ് മേപ്പയൂർ, വീണ എന്നിവർ പരിപാടിയിൽ അവതാരകരായിരുന്നു. ജെ.കെ.എസ് ബഹ്റൈൻ ഷോട്ടോ ജുകു സ്കൂളിലെ വിദ്യാർഥികളുടെ പ്രകടനം മാസ്റ്റർ ലത്തീഫിന്റെ നേതൃത്വത്തിൽ അരങ്ങേറി. ആഷിഖ് (വൈസ് ചെയർമാൻ -ട്രെയ്നിങ് ക്യാമ്പ് ), നൂറുദ്ദീൻ ഷാഫി, ഫാസിൽ, ജൻസീർ, ഷാജഹാൻ, അഷ്റഫ് കാസർകോട്, ഷമീർ, ബഷീർ എറണാകുളം, ബഷീർ മാത്തോട്ടം, അബ്ദുല്ല (ഫർഹാൻ പ്ലാസ്റ്റിക്), മുബ്നിസ്, നാജിയ, ഹസീന, ഇസ്മത്, ഫെബിൻ, റൂബി, ലുബൈബ, സലീന റാഫി, ഫൈസൽ, ആഷിക എന്നിവർ പരിപാടി നിയന്ത്രിച്ചു.
മുഹമ്മദലി കടിയങ്ങാട്, ശരീഫ്, സവാദ്, ഷമീം, മുജീബ്, ഹമീദ് വയനാട് എന്നിവർ തട്ടുകട നിയന്ത്രിച്ചു.
മികച്ച പ്രവർത്തനത്തിനുള്ള ഉപഹാരം ഫെബിൻ, റഫ്ഹാൻ എന്നിവർ കരസ്ഥമാക്കി. സിഞ്ചിലെ അൽ അഹ്ലി ക്ലബിൽ നടന്ന പരിപാടിയിൽ സ്പോർട്സ് വിങ് ചെയർമാൻ മുംനാസ് കണ്ടോത്ത് സ്വാഗതവും ജനറൽ സെക്രട്ടറി സഫീർ കെ.കെ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

