മയക്കുമരുന്നിനെതിരെ ഫുട്ബാൾ ചാമ്പ്യൻഷിപ്
text_fieldsമനാമ: മയക്കുമരുന്നിനെതിരെ ഫുട്ബാൾ ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് അൽ ദേർ, സമാഹിജ് ക്ലബുകൾ തമ്മിലായിരുന്നു മത്സരം. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ എവിഡൻസാണ് മയക്കുമരുന്നിനെതിരെ രണ്ടാം ഫുട്ബാൾ ചാമ്പ്യൻഷിപ് ഒരുക്കിയത്.
സാമൂഹിക പങ്കാളിത്തത്തോടെ മയക്കുമരുന്നിനെതിരെയുള്ള പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ എവിഡൻസ് മേധാവി വ്യക്തമാക്കി. ചാമ്പ്യൻഷിപ്പിൽ പങ്കാളികളായ ടീമുകൾക്കും ക്ലബുകൾക്കും അധികൃതർ പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

