‘ഫുഡ് വില്ലേജ്’ നാളെ പ്രവർത്തനം തുടങ്ങും
text_fieldsമനാമ: ഫുഡ് വില്ലേജ് റസ്റ്റോറൻറ് ഗുദയ്ബിയയിൽ ഇന്ത്യൻ ക്ലബിന് സമീപം നാളെ പ്രവർത്തനം തുടങ്ങുമെന്ന് മാനേജ്മെൻറ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലയാളികളുടെ നാടൻ ഭക്ഷണ താൽപ്പര്യത്തിനും ഗ്രാമീണ കാഴ്ചകൾക്കും പ്രാധാന്യം നൽകികൊണ്ടുള്ള ഭക്ഷണാലയമാണ് ഫുഡ് വില്ലേജ് റസ്റ്റോറൻറ്.
നാട്ടിലെ അങ്ങാടിയിൽ എത്തപ്പെട്ട പ്രതീതി ജനിപ്പിക്കുന്ന പശ്ചാത്തലങ്ങളും പുതുമ പകരുന്നതാണ്. എ.കെ.ജി സ്മാരക വെയിറ്റിങ് ഷെഡും ഗാന്ധി സ്മാരക വായനശാലയും കണാരരേട്ടെൻറ നാടൻചായക്കട, വില്ലേജ് ആഫീസ്, ഏറുമാടം തുടങ്ങിയ വൈവിദ്ധ്യമാർന്ന കാഴ്ചകളും യഥേഷ്ടം. മലയാളികൾ മറന്നുതുടങ്ങിയ രുചിയെ തിരികെ എത്തിക്കാനുള്ള വിഭവങ്ങളും ഉണ്ടാകും. വാർത്തസമ്മേളനത്തിൽ ഒാപ്പറേഷൻ മാനേജർ ജ്യോതി ജോസഫ്, എക്സിക്യൂട്ടീവ് ഷെഫ് ശ്രീജിത് തെക്കയിൽ, മാർക്കറ്റിങ് മാനേജർ മുസ്തഫ തുടങ്ങിയവർ പെങ്കടുത്തു. സ്ഥാപനത്തിൽ എത്തുന്നവർക്ക് പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
