Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫു​ഡ് ട്ര​ക്കു​ക​ൾ...

ഫു​ഡ് ട്ര​ക്കു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കും; പെ​ട്ടെ​ന്നു​ള്ള ഒ​ഴി​പ്പി​ക്ക​ലി​ൽ ആ​ശ​ങ്ക​യെ​ന്ന് ഉ​ട​മ​ക​ൾ

text_fields
bookmark_border
ഫു​ഡ് ട്ര​ക്കു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കും; പെ​ട്ടെ​ന്നു​ള്ള ഒ​ഴി​പ്പി​ക്ക​ലി​ൽ ആ​ശ​ങ്ക​യെ​ന്ന് ഉ​ട​മ​ക​ൾ
cancel

മ​നാ​മ: ബ​ഹ്റൈ​നി​ലെ നാ​ഷ​ന​ൽ ചാ​ർ​ട്ട​ർ ഹൈ​വേ​യി​ലും മ​റ്റ് പ്ര​ധാ​ന റോ​ഡു​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ഫു​ഡ് ട്ര​ക്കു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പു​തി​യ ഇ​ട​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ബ​ഹ്‌​റൈ​ൻ സ​ർ​ക്കാ​ർ നീ​ക്കം തു​ട​ങ്ങി. ഫു​ഡ് ട്ര​ക്ക് ഉ​ട​മ​ക​ളു​ടെ ഉ​പ​ജീ​വ​ന​ത്തെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്ന പാ​ർ​ല​മെ​ന്റി​ന്റെ അ​ടി​യ​ന്ത​ര നി​ർ​ദേ​ശം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു.

മു​ൻ​കൂ​ട്ടി നോ​ട്ടീ​സ് ന​ൽ​കാ​തെ സ​തേ​ൺ മു​നി​സി​പ്പാ​ലി​റ്റി ഫു​ഡ് ട്ര​ക്കു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്ന് എം.​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ലോ​ണെ​ടു​ത്തും മ​റ്റും ബി​സി​ന​സ്സ് തു​ട​ങ്ങി​യ പ്ര​വാ​സി​ക​ളും സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ട​മ​ക​ൾ​ക്ക് ഈ ​നീ​ക്കം വ​ലി​യ തി​രി​ച്ച​ടി​യാ​കും. ബ​ഹ്‌​റൈ​നി​ൽ ഏ​ക​ദേ​ശം 500 ലൈ​സ​ൻ​സു​ള്ള ഫു​ഡ് ട്ര​ക്കു​ക​ളാ​ണു​ള്ള​ത്. ഇ​ത് ഉ​ട​ന​ടി മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​ത് പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ വി​ളി​ച്ചു​വ​രു​ത്തു​മെ​ന്ന് ഫു​ഡ് ട്ര​ക്ക് ഉ​ട​മ​ക​ൾ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

പു​തി​യ​താ​യി ക​ണ്ടെ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​ന് പാ​ർ​ക്കി​ങ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ്സ​മാ​കാ​നോ, ട്രാ​ഫി​ക് മ​റ​യ്ക്കാ​നോ, വീ​ടു​ക​ൾ​ക്ക് തൊ​ട്ട​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കാ​നോ പാ​ടി​ല്ലെ​ന്ന​തും പു​തി​യ നി​ബ​ന്ധ​ന​ക​ളാ​ണ്.

ഫു​ഡ് ട്ര​ക്ക് ഉ​ട​മ​ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും പു​തി​യ സ്ഥ​ല​ങ്ങ​ൾ നി​ശ്ച​യി​ക്കു​ക എ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ആ​രോ​ഗ്യ-​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തും പ്രോ​പ്പ​ർ​ട്ടി ഉ​ട​മ​ക​ളു​ടെ അ​നു​മ​തി​യു​ള്ള​തു​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​ത്ര​മേ ഇ​വ മാ​റ്റു​ക​യു​ള്ളൂ. ഫു​ഡ് ട്ര​ക്കു​ക​ൾ മാ​റ്റു​ന്ന​തി​ന് മു​മ്പ് ത​ന്നെ പു​തി​യ സ്ഥ​ല​ങ്ങ​ൾ സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും ഉ​പ​ക​ര​ണ​ങ്ങ​ൾ മാ​റ്റാ​ൻ ഉ​ട​മ​ക​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്നും എം.​പി മു​ഹ​മ്മ​ദ് അ​ൽ ഒ​ലൈ​വി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food truckBahrain Newsreplacedgulf news malayalam
News Summary - Food trucks to be replaced; owners concerned about sudden eviction
Next Story