Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്ഷ്യശേഖരം സുരക്ഷിതം: ആശങ്ക വേണ്ട

text_fields
bookmark_border
വിപണിയിൽ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് ബഹ്‌റൈൻ ഫുഡ് സെക്ടർ കമ്മിറ്റി
ഭക്ഷ്യശേഖരം സുരക്ഷിതം: ആശങ്ക വേണ്ട
cancel

മനാമ: രാജ്യത്തെ ജനങ്ങളുടെ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും വിപണിയിൽ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ബഹ്‌റൈൻ ചേംബർ ഫുഡ് സെക്ടർ കമ്മിറ്റി വ്യക്തമാക്കി. അത്യാവശ്യ സാധനങ്ങളുടെ സ്റ്റോക്ക് കമ്മിറ്റി നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ചെയർമാൻ ഖാലിദ് അൽ അമീൻ പറഞ്ഞു. ഭക്ഷ്യവസ്തുക്കൾ വിപണിയിൽ വേഗത്തിൽ എത്തിക്കുന്നതിനായി തുറമുഖങ്ങളിൽ ഇത്തരം സാധനങ്ങൾ ക്ലിയർ ചെയ്യുന്നതിന് മുൻഗണന നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

വിപണിയിലെ ആവശ്യകത മനസ്സിലാക്കി സാധനങ്ങൾ എത്തിക്കുന്നതിനായി പ്രമുഖ ഭക്ഷ്യ ഇറക്കുമതിക്കാരുമായി നിരന്തരമായ ചർച്ചകൾ നടക്കുന്നുണ്ട്. വ്യവസായ വാണിജ്യ മന്ത്രാലയം, ഗതാഗത വാർത്താവിനിമയ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഭക്ഷ്യ ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് സുഗമമായി എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേരിട്ടുള്ള സന്ദർശനങ്ങളും ഇടപെടലുകളും ജനങ്ങൾക്കിടയിൽ വലിയ ആത്മവിശ്വാസം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ആഗോള സാഹചര്യങ്ങൾ കാരണം ഷിപ്പിംഗ് ചെലവ് വർദ്ധിക്കുന്നതും സാധനങ്ങൾ എത്തിക്കാൻ ബദൽ പാതകൾ ഉപയോഗിക്കേണ്ടി വരുന്നതും ഭക്ഷ്യമേഖലയിലെ ബിസിനസ്സുകൾക്ക് വെല്ലുവിളിയാകുന്നുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കാനും വിപണിയിലെ സ്ഥിരത നിലനിർത്താനും ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് കമ്മിറ്റി പ്രവർത്തിച്ചുവരികയാണ്.

വിപണിയിലെ ചലനങ്ങൾ നിരീക്ഷിക്കാൻ കമ്മിറ്റി സദാ സജ്ജമാണെന്നും ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Food stocks are safe: No need to worry
Next Story