Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഭ​ക്ഷ​ണം...

ഭ​ക്ഷ​ണം അ​മൂ​ല്യ​മാ​ണ്, പാ​ഴാ​ക്ക​രു​ത്; കൈ​കോ​ർ​ക്കാം ‘ടീം ​ഹോ​പ്പി’​നൊ​പ്പം

text_fields
bookmark_border
ഭ​ക്ഷ​ണം അ​മൂ​ല്യ​മാ​ണ്, പാ​ഴാ​ക്ക​രു​ത്; കൈ​കോ​ർ​ക്കാം ‘ടീം ​ഹോ​പ്പി’​നൊ​പ്പം
cancel

മ​നാ​മ: ആ​ഘോ​ഷ​ങ്ങ​ളും ഒ​ത്തു​ചേ​ര​ലു​ക​ളും സ​ജീ​വ​മാ​കു​ന്ന റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഭ​ക്ഷ​ണം പാ​ഴാ​ക്കാ​തെ അ​ർ​ഹ​രാ​യ​വ​രി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ‘ടീം ​ഹോ​പ്പ്’ സ​ന്ന​ദ്ധ സേ​വ​ന​വു​മാ​യി രം​ഗ​ത്ത്.

ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ, കു​ടും​ബ സം​ഗ​മ​ങ്ങ​ൾ, മ​റ്റ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യി​ൽ ബാ​ക്കി​യാ​കു​ന്ന ഭ​ക്ഷ​ണം അ​ർ​ഹ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കും പാ​വ​പ്പെ​ട്ട​വ​ർ​ക്കും എ​ത്തി​ച്ചു​ന​ൽ​കാ​നാ​ണ് ഈ ​വ​ർ​ഷ​വും ടീം ​ഹോ​പ്പ് മു​ന്നി​ട്ടി​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​മ്പ​തു വ​ർ​ഷ​മാ​യി ബ​ഹ്‌​റൈ​നി​ൽ ഈ ​കാ​രു​ണ്യ​പ്ര​വൃ​ത്തി ടീം ​ഹോ​പ്പ് തു​ട​രു​ന്നു​ണ്ട്.

പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മ്പോ​ൾ ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ ഭ​ക്ഷ​ണം ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് ഉ​പേ​ക്ഷി​ക്കാ​തെ, ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ രീ​തി​യി​ൽ ശേ​ഖ​രി​ച്ച് അ​ർ​ഹ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. കു​റ​ഞ്ഞ ശ​മ്പ​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്ക് ഈ ​പ​ദ്ധ​തി ഒ​രു വ​ലി​യ ആ​ശ്വാ​സ​മാ​ണ്. ഭ​ക്ഷ​ണം പാ​ഴാ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ താ​ഴെ​പ്പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ൽ ടീം ​ഹോ​പ്പ് പ്ര​വ​ർ​ത്ത​ക​രെ നേ​രി​ട്ട് വി​ളി​ക്കാ​വു​ന്ന​താ​ണ്. അ​ജി​ത്ത്: 39348814, ഷാ​ജി മൂ​ത​ല: 39859551, അ​ബ്ദു​റ​സാ​ഖ്: 38487380, ഷി​ജു: 38093669, ശ്യാം​ജി​ത്ത്: 35541033, വി​പി​ഷ്: 33530133

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charityramadanBahrain Newsgulf news malayalam
News Summary - Food is precious, don't waste it; let's join hands with 'Team Hoppy'
Next Story