ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു
text_fieldsഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് ഭാരവാഹികൾ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നു
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) സിത്രയിലെ രണ്ട് ലേബർ ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു.ഒരാൾക്ക് 10 ദിവസത്തേക്ക് ആവശ്യമായ അരി, പയർ, ചായപ്പൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, കറിവേപ്പില തുടങ്ങിയവ ഉൾപ്പെടുന്നതാണ് കിറ്റ്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ ടി.വി. സന്തോഷ് സ്പോൺസർ ചെയ്ത100 കിറ്റുകളാണ് നൽകിയത്.സന്തോഷിനൊപ്പം ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ജോ. സെക്രട്ടറി അനീഷ് ശ്രീധരൻ, അംഗങ്ങളായ സുരേഷ് ബാബു, നാസർ മഞ്ചേരി, ക്ലിഫോർഡ് കൊറിയ, ചെമ്പൻ ജലാൽ, പങ്കജ് മാലിക്, നൗഷാദ് എന്നിവരും വിതരണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

