ലുലു ഹൈപ്പർമാർക്കറ്റിൽ ഫുഡ് ഫെസ്റ്റിവൽ ഇന്നു മുതൽ
text_fieldsമനാമ: ലോകമെങ്ങുമുള്ള രുചിഭേദങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കി ലുലു ഹൈപ്പർമാർക്കറ്റിൽ ഫുഡ് ഫെസ്റ്റിവൽ ഒരുക്കുന്നു. ഫെബ്രുവരി 24 മുതൽ മാർച്ച് ആറു വരെയാണ് ഭക്ഷ്യമേള. കിച്ചൻവെയർ, ഫുഡ് പ്രോസസർ, എയർ ഫ്രയർ, ബേക്ക്വെയർ തുടങ്ങിയവയുടെ പ്രമോഷനുമുണ്ടാകും. ഇതോടൊപ്പം, ആകർഷകമായ ബിഗ് ബാങ് ഒാഫറുകളും ഒരുക്കിയിട്ടുണ്ട്.
ദിവസേനയുള്ള ഒാഫറുകളാണ് ഇതിെൻറ പ്രത്യേകത. ചെലവഴിക്കുന്ന ഒാരോ അഞ്ച് ദീനാറിനും ഒരു ഇ-റാഫിൾ നറുക്കെടുപ്പിൽ പെങ്കടുക്കാനുള്ള അവസരവും ലഭിക്കും. 160 വിജയികൾക്ക് 11,000 ദീനാറിെൻറ ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡ് സമ്മാനത്തിൽ പങ്കുചേരാം. പഞ്ചസാരയില്ലാത്ത പഴം ജ്യൂസ്, വിവിധ ധാന്യ ബ്രഡുകൾ, ജൈവ ഭക്ഷണ ചേരുവകൾ, കുറഞ്ഞ പഞ്ചസാരയും ഉയർന്ന േപ്രാട്ടീനുമുള്ള സ്പെഷൽ െഎസ്ക്രീമുകൾ, ബിരിയാണി ഫെസ്റ്റിവൽ, സീഫുഡ് ഫെസ്റ്റിവൽ, കേക്ക് ഫെസ്റ്റിവൽ തുടങ്ങിയവയും ഭക്ഷ്യമേളയുടെ ഭാഗമാണ്. ഫെബ്രുവരി 25ന് വാങ്ങുന്ന ഒാരോ 10 കിലോ ബസ്മതി റൈസിനുമൊപ്പം സൗജന്യമായി ബിരിയാണിയും ലഭിക്കും.

