Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരുചിവട്ടങ്ങളുമായി ...

രുചിവട്ടങ്ങളുമായി  ബഹ്​റൈൻ ഭക്ഷ്യമേള 

text_fields
bookmark_border
രുചിവട്ടങ്ങളുമായി  ബഹ്​റൈൻ ഭക്ഷ്യമേള 
cancel

മനാമ: നാവിന്​ രുചിയും മനസിന്​ സംതൃപ്​തിയും നൽകുന്ന ഭക്ഷണങ്ങൾക്കായി ബഹ്​റൈൻ ബേയിലെ മേളയിലേക്ക്​ ജനങ്ങളുടെ ഒഴുക്ക്​. ഒാരോ ദിവസവും പിന്നിടു​േമ്പാൾ മേള ജനകീയമായി മാറുകയാണ്​. രുചിയുടെ ഇൗ തനത്​മേളയിൽ എത്തുന്നവരെ സ്വാഗതം ചെയ്യാനുള്ള കൗതുക കാഴ്​ചകളും ​ശ്രദ്ധേയമാകുന്നുണ്ട്​.

ദ പാർക്ക്​ ഇൻ അവന്യൂവിൽ വൈകുന്നേരം അഞ്ചുമുതൽ രാത്രി 11 വരെയാണ്​ പ്രവർത്തന സമയം. മേള മാർച്ച്​ 10 വരെ തുടരും. രാജ്യത്തി​​​​െൻറ തനത്​ രുചികളും അറബ്​ സംസ്​കാരവും സമ്മേളിക്കുന്ന രുചി വൈവിദ്ധ്യങ്ങൾക്കൊപ്പം വിദേശ രുചികൾക്കും മേളയിൽ പ്രത്യേകം സ്ഥാനമ​ുണ്ട്​. ദിവസങ്ങൾക്ക്​ മുമ്പ്​ ടൂറിസം, വ്യവസായ, വ്യാപാര മന്ത്രി സയിദ്​ ബിൻ റാഷീദ്​ അൽ സയനിയാണ്​ മൂന്നാമത്​ ഭക്ഷ്യമേളയുടെ ഉദ്​ഘാടനം നിർവഹിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsfood fest
News Summary - food fest-bahrain-gulf news
Next Story