ബാബുൽ ബഹ്റൈനിൽ കേരളീയ സമാജം വനിതകളുടെ ഫുഡ് കൗണ്ടർ
text_fieldsബഹ്റൈൻ കേരളീയ സമാജം ഭാരവാഹികൾ ബാബുൽ ബഹ്റൈനിലെ ഫുഡ് കൗണ്ടർ സന്ദർശിച്ചപ്പോൾ
മനാമ: 'ലിറ്റിൽ ഇന്ത്യ ബഹ്റൈൻ' ആഘോഷത്തിെൻറ ഭാഗമായി ബാബുൽ ബഹ്റൈനിൽ ബഹ്റൈൻ കേരളീയ സമാജം വനിത വിഭാഗത്തിെൻറ നേതൃത്വത്തിൽ ഫുഡ് കൗണ്ടർ പ്രവർത്തനം തുടരുന്നു.
ഇന്ത്യയും ബഹ്റൈനും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ചതിെൻറ സുവർണ ജൂബിലിയുടെ ഭാഗമായി ബഹ്റൈൻ സാംസ്കാരിക, പുരാവസ്തു അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ലിറ്റിൽ ഇന്ത്യ ബഹ്റൈൻ' പരിപാടിയോടനുബന്ധിച്ചാണ് കൗണ്ടർ ആരംഭിച്ചിരിക്കുന്നത്. ഒക്ടോബർ 19 വരെ നീണ്ടുനിൽക്കുന്ന കൗണ്ടർ വനിത വിഭാഗം പ്രസിഡൻറ് ജയ രവികുമാറിെൻറയും ജനറൽ സെക്രട്ടറി അർച്ചന വിബീഷിെൻറയും നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.
വൈകുന്നേരം ആറു മുതൽ ഒമ്പതു വരെയാണ് ഫുഡ് കൗണ്ടർ പ്രവർത്തിക്കുക.
നിരവധി ആളുകളാണ് ഫുഡ് കൗണ്ടർ സന്ദർശിക്കുന്നതെന്ന് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡൻറ് ദേവദാസ് കുന്നത്ത് എന്നിവർ അറിയിച്ചു. സമാജം ഭാരവാഹികൾ കഴിഞ്ഞ ദിവസം ഫുഡ് കൗണ്ടർ സന്ദർശിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ജയ രവികുമാർ (36782497), അർച്ചന വിബീഷ് (33018310) എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് സമാജം ഭരണസമിതി അറിയിച്ചു.

