സി.എച്ച് സെൻററിന് ഫോഗിങ് മെഷീൻ കൈമാറി
text_fieldsകൊയിലാണ്ടി സി.എച്ച് സെൻററിന് ബഹ്റൈൻ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നൽകുന്ന ഫോഗിങ് മെഷീൻ കൈമാറുന്നു
മനാമ: കൊയിലാണ്ടി സി.എച്ച് സെൻററിെൻറ കോവിഡ് പ്രവർത്തനങ്ങൾക്കായി ബഹ്റൈൻ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ഫോഗിങ് മെഷീൻ കൈമാറി. കൊയിലാണ്ടി സി.എച്ച് സെൻററിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻറും കൊയിലാണ്ടി സി.എച്ച് സെൻറർ ജനറൽ സെക്രട്ടറിയുമായ വി.പി. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല മുസ്ലിം ലീഗ് ജോ. സെക്രട്ടറിയും കൊയിലാണ്ടി സി.എച്ച് സെൻറർ ട്രഷററുമായ റഷീദ് വെങ്ങളം സ്വാഗതം പറഞ്ഞു.
ബഹ്റൈൻ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രസിഡൻറ് അഷ്റഫ് കാട്ടിൽപീടിക, മുസ്ലിം ലീഗ് കൊയിലാണ്ടി മണ്ഡലം സെക്രട്ടറി അലി കൊയിലാണ്ടി, മണ്ഡലം ട്രഷറർ മഠത്തിൽ അബ്ദുറഹ്മാൻ, യൂസഫ് കൊയിലാണ്ടി, അമേത്ത് കുഞ്ഞഹമ്മദ്, ആരണ്യ അബൂബക്കർ ഹാജി, അസീസ് മാസ്റ്റർ, ടി.കെ. നാസർ, ഒ.കെ. സലിം, പി.കെ. സാഹിർ, ആരിഫ് എന്നിവർ സംസാരിച്ചു. മണ്ഡലം ട്രഷററും സി.എച്ച് സെൻറർ വൈസ് ചെയർമാനുമായ മഠത്തിൽ അബ്ദുറഹ്മാൻ നന്ദി പറഞ്ഞു. സി.എച്ച് സെൻറർ വളൻറിയർമാർക്കുള്ള സുരക്ഷ കിറ്റ് യൂസഫ് കൊയിലാണ്ടി വളൻറിയർ ഇൻ ചാർജ് ആരിഫിനു കൈമാറി.

