ഫോകസ് ലൂം അന്താരാഷ്ട്ര നേതൃ ശിൽപശാല സമാപിച്ചു
text_fieldsഫോകസ് ലൂം അന്താരാഷ്ട്ര നേതൃ ശിൽപശാലയിൽ പങ്കെടുത്തവർ
മനാമ: ഫോക്കസ് ഇന്റർനാഷനൽ അന്താരാഷ്ട്ര നേതൃ പരിശീലന ശിൽപശാല സമാപിച്ചു. കുവൈത്ത് സുലൈബിയയിലെ മുബാറാക്കിയ ഫാം വില്ലയിൽ നടന്ന റെസിഡൻഷ്യൽ വർക്ക്ഷോപ്പിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള അമ്പതോളം പ്രതിനിധികൾ പങ്കെടുത്തു. ഡിസംബർ 4,5,6 ദിവസങ്ങളിൽ നടന്ന പരിപാടിയിൽ സൗദി അറേബ്യ, ഖത്തർ, ഒമാൻ, യു.എ.ഇ, കുവൈത്ത്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ഫോക്കസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാണ് പങ്കെടുത്തത്.
ഫോക്കസ് ഇന്റർനാഷനൽ-അലൈനിങ് ടുഡേ ഫോർ ടുമോറോ, ലീഡിങ് ഫോർ ഇംപാക്ട്, സ്കിൽസ് ഫോർ ദ നെക്സ്റ്റ് ഡിക്കേഡ്, പ്രോജക്ട് ഔട്ട്ലൈൻ ഫോർ ദി നെക്സ്റ്റ് ഡിക്കേഡ് തുടങ്ങിയ വിഷയങ്ങളിൽ ഗഹനമായ ചർച്ചകൾ നടന്നു. ഇന്ത്യയിൽനിന്നെത്തിയ പ്രമുഖ പരിശീലകൻ അബ്ദുൽ എസ്പി നേതൃ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. യുവാക്കൾ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരിഹാരവും 'റൂട്ട്സ് ടൂ റിയാലിറ്റി സ്പെക്ട്രം' എന്ന വിഷയത്തെ ആസ്പദമാക്കി ആസിഫലി കണ്ണൂർ സംസാരിച്ചു. കുവൈത്തിലെ സമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനായ ഡോ. അമീർ അഹ്മദ് മുഖ്യാതിഥിയായിരുന്നു.
കാര്യപരിപാടികൾ ഹർഷിദ് മത്തോട്ടം നിയന്ത്രിച്ചു. ഐസ് ബ്രേക്കിങ് കോഓഡിനേറ്റ് ചെയ്ത് മുദസിർ സംസാരിച്ചു. ഫോക്കസ് ഇന്റർനാഷനൽ സി.ഒ.ഒ ഫിറോസ് മരക്കാർ അതിഥികളെ സ്വാഗതം ചെയ്തു, സി.ഇ.ഒ ഷബീർ വെള്ളാടത്ത് അധ്യക്ഷതവഹിച്ചു. രാജ്യങ്ങളെ പ്രതിനിധീകരിച്ച് അമീർ ഷാജി- ഖത്തർ, റമീസ് നാസർ- കുവൈത്ത്, റിയാസ്- സൗദി അറേബ്യ, ജുവൈദ്- ഒമാൻ, അനീസ് മുഹമ്മദ്- ഇന്ത്യ തുടങ്ങിയവർ സംസാരിച്ചു. റാഫി, റഷാദ്, അബ്ദുൽ റഹ്മാൻ, നാഫി, ജംഷീദ് എന്നിവർ വിവിധ സെഷനുകളെ നിയന്ത്രിച്ചു. ഇവന്റ് ഡയറക്ടർ അബ്ദുല്ല തൊടിക നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

