Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോക്കസ് - 6.0 പ്രഫഷനൽസ് മീറ്റ് ശ്രദ്ധേയമായി

text_fields
bookmark_border
ഫോക്കസ് - 6.0 പ്രഫഷനൽസ് മീറ്റ് ശ്രദ്ധേയമായി
cancel
camera_alt

ഫോക്കസ് - 6.0 പ്രഫഷണൽസ് മീറ്റിൽ സൽമാൻ സംസാരിക്കുന്നു

മനാമ: ബഹ്‌റൈനിലെ മലയാളികളായ പ്രൊഫഷനലുകളെയും അവരുടെ കുടുംബങ്ങളെയും സംഗമിപ്പിച്ചു കൊണ്ട് വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ യൂത്ത് വിഭാഗം സംഘടിപ്പിച്ച ‘ഫോക്കസ് - 6.0’ ജന പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി.

മിൻഹാൻ അബ്ദുൽ മജീദിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ വിസ്‌ഡം യൂത്ത് ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത മോട്ടിവേറ്ററും എക്സ് ആൻഡ് വൈ ലേർണിംഗ് സെന്റർ സി.ഇ.ഒയുമായ മുഹമ്മദ് അജ്മൽ സി., ജാമിയ അൽ ഹിന്ദിൽ നിന്നും ഹികമി ബിരുദം കരസ്ഥമാക്കി ഇപ്പോൾ സൗദിയിലെ മദീന യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തുന്ന മുഹമ്മദ് അജ്മൽ ഫൗസാൻ എന്നിവരുടെ വിജ്ഞാന പ്രദമായ സെഷനുകൾ പരിപാടിയുടെ മാറ്റ് കൂട്ടി.

ഭൗതിക ജീവിത വിജയത്തിനായി വിവിധ പ്രൊഫഷന് പുറകെ പോകുമ്പോൾ നഷ്ടപ്പെട്ടു പോകുന്ന ജീവിതത്തിന്റെ ആത്മീയ വശത്തെക്കുറിച്ച് നാം ബോധവാന്മാരാകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രഭാഷകർ സദസ്സിനെ ഉണർത്തി. സുഹാദ് ബിൻ സുബൈർ സ്വാഗതവും സഹീൻ നിബ്രാസ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Focus 6.0 Professional Meet Held in Bahrain
Next Story