ഫോക്കസ് 5.0 നാളെ
text_fieldsമനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവയർനെസ് സെന്റർ മലയാള വിഭാഗം പ്രഫഷനലുകളുടെ കുടുംബ സംഗമം സംഘടിപ്പിക്കുന്നു. വളർന്നു വരുന്ന സാമൂഹിക വിപത്തായ ലിബറൽ-നിരീശ്വര വാദങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുന്ന പരിപാടിയിൽ മത താരതമ്യ പഠനത്തിൽ കഴിവ് തെളിയിച്ച ബഹുമാന്യ പണ്ഡിതൻ സജ്ജാദ് ബിൻ അബ്ദുറസാഖ് വിഷയം അവതരിപ്പിച്ചു സംസാരിക്കും.
`തകർന്നടിയുന്ന ലിബറൽ-നിരീശ്വര വാദങ്ങൾ' എന്ന ശീർഷകത്തിൽ നടക്കുന്ന പരിപാടി വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ഗുദൈബിയ ആസ്റ്റർ ക്ലിനിക്കിന് എതിർവശമുള്ള അൽ മന്നാഇ ഹാളിൽ വെച്ച് നടക്കും.
സഹോദരിമാർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി കുരുന്നുകൾക്കായി ലിറ്റിൽ വിങ്സ് സർഗവിരുന്നും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3880 1324,35127418.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

