ഫ്ലൈയിംഗോ ട്രാവൽ ആൻഡ് ടൂർസിന്റെ സേവനം ഇനി ബഹ്റൈനിലും
text_fieldsമനാമ: പ്രമുഖ ട്രാവൽ ആൻഡ് ടൂർസ് സ്ഥാപനമായ ഫ്ലൈയിംഗോ ബഹ്റൈനിലും ചുവടുറപ്പിക്കുന്നു. സൗദി അറേബ്യ, യു.എ.ഇ, ഇന്ത്യ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന ഫ്ലൈയിംഗോ ട്രാവൽ ആൻഡ് ടൂർസിന്റെ ബഹ്റൈനിലെ ആദ്യശാഖ ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ച് മണിക്ക് ഗുദൈബിയയിൽ ഉദ്ഘാടനം ചെയ്യും. സുബാറ റോഡിലാണ് സ്ഥാപനം പ്രവർത്തിക്കുക. ലോക കേരള സഭാഗം സൂരജ് എൻ.കെ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത സിനിമാ താരങ്ങളായ അനാർക്കലി മരക്കാറും ദീപക് പറമ്പോലും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. ജംഷീദ് മഞ്ചേരി, ഗ്രാന്റ് സ്യൂട്ട് സി.ഇ.ഒ ജോയ് കളത്തിൽ, അട്ടാസ് ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറഹ്മാൻ അൽ അട്ടാസ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
നാല് വർഷമായി ട്രാവൽ ആൻഡ് ടൂർസ് മേഖലയിൽ അർപ്പണബോധത്തോടെ സേവനങ്ങൾ നൽകിവരുന്ന പ്രമുഖ സ്ഥാപനമാണ് ഫ്ലൈയിംഗോ. എയർ ടിക്കറ്റ്, വിസ സർവിസ്, ട്രാവൽ ഇൻഷുറൻസ്, ഹോട്ടൽ ബുക്കിങ്, അവധിക്കാല പാക്കേജുകൾ, ട്രാൻസ്പോർട്ട് സർവിസുകൾ എന്നീ സേവനങ്ങൾ ഫ്ലയിംഗോ ട്രാവൽ ആൻഡ് ടൂർസിലൂടെ ലഭ്യമാവും. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇൻഡികോ ഡയറകട് ഫ്ലൈറ്റിൽ 45 ദിനാറിന് ടിക്കറ്റ് ലഭിക്കും. ഡിസംബർ രണ്ട്, മൂന്ന്, ആറ്, പത്ത് തീയതികളിലായിരിക്കും ഈ ഓഫർ ലഭ്യമാവുക. ഫ്ലയിംഗോ ട്രാവൽ ആൻഡ് ടൂർസിന്റെ ഉദ്ഘാടനവേളയിൽ സംബന്ധിക്കാൻ എല്ലാവരെയും സന്തോഷപൂർവം ക്ഷണിക്കുന്നതായി മാനേജിങ് ഡയറക്ടർ മുഹമ്മദ് സാബിത്ത് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 77902021, bahsales@flyinco.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

