Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്ബർ ഹോളിഡേയ്സി​നൊപ്പം കസാഖ്സ്താനിലേക്ക് പറക്കാം; ‘മീഫ്രണ്ട്’ ഓഫറിൽ

text_fields
bookmark_border
അക്ബർ ഹോളിഡേയ്സി​നൊപ്പം കസാഖ്സ്താനിലേക്ക് പറക്കാം; ‘മീഫ്രണ്ട്’ ഓഫറിൽ
cancel

മനാമ: പ്രകൃതി സൗന്ദര്യത്താൽ സഞ്ചാരികളെ ആകർഷിക്കുന്ന കസാഖ്സ്താനിലേക്ക് ഒരു യാത്ര ആയാലോ? ‘മീഫ്രണ്ട്’ ആപ് ഉപയോക്താക്കൾക്ക് ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ രാജ്യത്തിലേക്ക് മികച്ച ഓഫറിൽ യാത്രാ പാക്കേജ് ഒരുക്കുകയാണ് അക്ബർ ഹോളിഡേയ്സ്.

വിമാനയാത്ര, പ്രഭാത ഭക്ഷണമുൾപ്പടെ ഹോട്ടൽ താമസം, ഗൈഡിന്റെ സേവനം, എസ്കോർട്ടഡ് ടൂർ, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സന്ദർശനം, ടൂർ മാനേജരുടെ സേവനം തുടങ്ങിയവ അടങ്ങിയ പാക്കേജ് ‘മീഫ്രണ്ട്’ ഉപയോക്താക്കൾക്ക് 314 ദീനാറിനാണ് (മറ്റുള്ളവർക്ക് 329 ദീനാർ) നൽകുന്നത്. അൽമാട്ടിയിലേക്കുള്ള ഈ ഓഫർ 2024 ഡിസംബർ അഞ്ചിന് അവസാനിക്കും.

ഇതിനുപ​ുറമേ, ‘മീഫ്രണ്ട്’ ഉപയോക്താക്കൾക്ക് മാത്രമായി എയർ ടിക്കറ്റുകൾ, ഹോളിഡേ പാക്കേജുകൾ, വിസ, ട്രാവൽ ഇൻഷുറൻസ്, കാർ വാടകക്ക് നൽകൽ തുടങ്ങിയ യാത്രാസേവനങ്ങളിൽ പ്രത്യേക ഡീലുകളും അക്ബർ ട്രാവത്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയടക്കം ബഹ്റൈനിലും നാട്ടിലും പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന നിരവധി എക്സ്ക്ലൂസിവ് ഓഫറുകളാണ് ‘മീഫ്രണ്ട്’ ആപ് ഡൗൺലോഡ് ചെയ്ത് സൈൻ അപ് ചെയ്തവർക്ക് മാത്രമായി ലഭ്യമാകുക.

പ്രവാസ ജീവിതത്തിലുടനീളം ഒപ്പമുണ്ടാകുന്ന, പ്രവാസികൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിശേഷങ്ങളും വിവരങ്ങളും എത്തിക്കുന്ന ഒരു വിശ്വസ്ത സുഹൃത്തെന്ന നിലക്കാണ് ‘ഗൾഫ് മാധ്യമ’ത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘മീഫ്രണ്ട്’ വിഭാവനം ചെയ്തിരിക്കുന്നത്.

ബഹ്റൈനിലെ വിവിധ മാളുകളിലെയും സൂപ്പർ മാർക്കറ്റുകളിലെയും പ്രമോഷൻസും ഓഫറുകളും ഡീലുകളും സംബന്ധിച്ച വിവരങ്ങൾ, നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന നിയമ മാറ്റങ്ങളടക്കമുള്ള ഏറ്റവും പുതിയ വിവരങ്ങളും വിശേഷങ്ങളും, സംശയനിവാരണത്തിന് ഹെൽപ് ലൈൻ സേവനം തുടങ്ങിയവയാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകൾ, റിസോർട്ടുകൾ, റസ്റ്ററൻറുകൾ, ട്രാവൽ ഏജൻസികൾ, കാർഗോ കമ്പനികൾ, ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് സ്ഥാപനങ്ങൾ, മണി എക്സ്ചേഞ്ചുകൾ, ആരോഗ്യസേവനങ്ങൾ തുടങ്ങിയവയുടെ പ്രത്യേക ഓഫറുകളാണ് ‘മീഫ്രണ്ട്’ ഉപയോക്താക്കൾക്ക് മാത്രമായി ബഹറൈനിലും നാട്ടിലും ലഭ്യമാക്കുന്നത്. അവ സ്വന്തമാക്കുന്നതിന് ഇന്നുതന്നെ ‘ആപ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമായ മീഫ്രണ്ട്’ ആപ് ഡൗൺലോഡ് ചെയ്യൂ. കൂടുതൽ വിവരങ്ങൾക്ക് +973 3974 1752 എന്ന നമ്പരിൽ വാട്സാപ്പ് ചെയ്യൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fly to Kazakhstan with Akbar Holidays; 'MeFriend' on offer
Next Story