മാലിന്യം: വീട്ടിലേക്ക് കയറാൻ കഴിയാതെ ഹക്കീമിെൻറ കുടുംബം
text_fieldsമനാമ: ആലുവ സ്വദേശിയും ബഹ്റൈൻ പ്രവാസിയുമായ ഹക്കീം പ്രളയബാധിതരിൽ ഒരാളാണ്. 15 വർഷം കൊണ്ട് രക്തം വിയർപ്പാക്കി സമ്പാദിച്ച സാധനങ്ങളെല്ലാം വെള്ളം കയറി നശിച്ചു. എങ്കിലും മഹാദുരന്തത്തിൽ നിന്ന് വീട്ടുകാർ രക്ഷപ്പെട്ടു എന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടർന്ന് താൻ ബഹ്റൈനിൽ നിന്ന് വീട്ടുകാരെ ബന്ധപ്പെടുേമ്പാഴും അവർ പ്രളയത്തിെൻറ തീവ്രതയെ കുറിച്ച് അറിയാത്ത അവസ്ഥയായിരുന്നു. ആലുവ ശ്രീമുലനഗരം
ചൊവ്വര റെയിൽവെസ്റ്റേഷെൻറ മുന്നിലുള്ള വീട്ടിൽ വെള്ളം കയറുമെന്ന് ആദ്യമൊന്നും വീട്ടുകാർ വിചാരിച്ചിരുന്നില്ല. എന്നാൽ അതിവേഗത്തിൽ വെള്ളം വന്ന് നിറഞ്ഞപ്പോൾ വീട്ടുകാർ രണ്ടുംകൽപ്പിച്ച് പിറകുവശത്തുള്ള വഴിയെ നടന്നു. ശരീരത്തിെൻറ മുക്കാൽ ഭാഗംവരെയും വെള്ളം നിറഞ്ഞ അവസ്ഥയിലായിരുന്നു അത്. തുടർന്ന് വെള്ളം കയറാത്ത ഉയരമുള്ള പ്രദേശത്തെ ഒരു വീട്ടിൽ അവർ അഭയം തേടി. നിരവധി കുടുംബങ്ങളും അവിടെ രക്ഷതേടി എത്തിയിരുന്നു.
അടുത്തദിവസം അവിടെയും വെള്ളം എത്തിയതോടെ എല്ലാവരും കൂടി വെള്ളത്തിലൂടെ എട്ട് കിലോമീറ്ററോളം നടന്ന് മറ്റൊരു സ്ഥലത്തെത്തുകയായിരുന്നു. ഞങ്ങളുടെ നാട്ടുകാർ ആ ദിവസങ്ങളിൽ അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു എന്നും ഹക്കീം പറയുന്നു. ഇപ്പോഴും വീട്ടിൽ താമസമാക്കാൻ കഴിഞ്ഞിട്ടില്ല. മുറികളിൽ മാലിന്യം മൂടിയ നിലയിലാണ് വീട്. സാധനങ്ങൾ എല്ലാം നശിക്കുകയും ചെയ്തു. ലോകമൊട്ടുക്കുള്ള മലയാളികൾ ഒരുമിച്ച് നിന്ന് കേരളത്തിനുണ്ടായ ദുരന്തത്തിെൻറ അനന്തര ഫലങ്ങളെ അതിജീവിക്കുമെന്നും ഹക്കീം പറയുന്നു.
ആഷ്ലി കുര്യെൻറ വീട്ടിൽ ലക്ഷങ്ങളുടെ നാശനഷ്ടം
മനാമ: ബഹ്റൈൻ കേരളീയ സമാജം ലൈബ്രറി കൺവീനറും തൃശൂർ ഇരിഞ്ഞാലക്കുട തേലെപ്പിള്ളി സ്വദേശിയുമായ ആഷ്ലികുര്യെൻറ വീടും പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾക്കിരയായി. പ്രളയസമയത്ത് പ്രായമായ മാതാപിതാക്കളാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരെ പള്ളിയിലെ അച്ചെൻറ നേതൃത്വത്തിൽ വാർപ്പിൽ ഇരുത്തിയാണ് രക്ഷപ്പെടുത്തിയത്. ഇൗ സമയം വീട്ടിൽ കഴുത്തറ്റം വെള്ളമായിരുന്നുവെന്നും ആഷ്ലി പറഞ്ഞു. പ്രളയം മാറിയപ്പോൾ വീട്ടിൽ തടികൊണ്ടുള്ള ഉത്പ്പന്നങ്ങൾ എല്ലാം നശിച്ചു. ഗൃഹോപകരണങ്ങളും വൈദ്യുതീകരണ സംവിധാനങ്ങളും കേടായി. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. വീട് മൂന്നുവട്ടം ശുചീകരിച്ചിട്ടും വൃത്തിയായിട്ടില്ല. ഇനിയും രണ്ടുവട്ടം കൂടി വൃത്തിയാക്കേണ്ടി വരുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
