പ്രളയത്തിൽ ഇരകളായ പ്രവാസികളുടെ യോഗം ഇന്ന് കേരളീയ സമാജത്തിൽ
text_fieldsമനാമ: കേരള പ്രവാസി കമ്മീഷൻ, ലോക കേരളസഭ ബഹ്‌റൈൻ അംഗങ്ങൾ എന്നിവർ സംയുക്തമായി പ്രളയ ബാധിതരായ, ബഹ്‌റൈൻ പ്രവാസികളുടെ യോഗം ഇന്ന് വൈകിട്ട് എട്ടിന് ബഹ്‌റൈൻ കേരളീയ സമാജം ബാബുരാജ് ഹാളിൽ നടത്തും.
കേരളത്തിലെ പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രവാസികളെ കുറിച്ച് ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് യോഗം നടത്തുന്നതെന്ന് സംഘാടകർ പറഞ്ഞു. നാശനഷ്ടങ്ങൾ സംഭവിച്ചവരുടെ റിപ്പോർട്ട് സ്വീകരിക്കുകയും അത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്യും.
യോഗത്തിലൂടെ ലഭിക്കുന്ന വിവരങ്ങൾ കേരള പ്രവാസി കമ്മീഷൻ സെക്രട്ടറി, ലോക കേരള സഭ എന്നിവ മുമ്പാകെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും തുടർ നടപടികൾക്കായി പരിശ്രമിക്കുകയും ചെയ്യുമെന്ന് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു . ഇതിൽ പങ്കെടുത്തു വിവരങ്ങൾ കൈമാറുവാൻ ആഗ്രഹിക്കുന്നവർ തങ്ങൾക്കു ഉണ്ടായ നാശനഷ്ടങ്ങൾ വ്യക്തമായി എഴുതി തയ്യാറാക്കി സമർപ്പിക്കേണ്ടതാണ്. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിനെ കൂടാതെ ലോക കേരള സഭ അംഗങ്ങൾ ആയ സി.വി. നാരായണൻ , രാജു കല്ലുംപുറം , പി.വി. രാധാകൃഷ്ണ പിള്ള ,വർഗീസ് കുര്യൻ , എസ്. വി ജലീൽ , സോമൻ ബേബി , ബിജു മലയിൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും . എല്ലാ ദുരിത ബാധിതരും േയാഗത്തിൽ പങ്കെടുക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു. വിശദ വിവരങ്ങൾക്ക് 39682974, 39281773,39425202 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
