Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനിലേക്കുള്ള വിമാന...

ബഹ്റൈനിലേക്കുള്ള വിമാന സർവിസ് പുനരാരംഭിക്കൽ: ഖത്തർ എയർവേയ്‌സും എമിറേറ്റ്സും റെഡി; അനക്കമില്ലാതെ എയർഇന്ത്യ എക്സ്പ്രസ്

text_fields
bookmark_border
ബഹ്റൈനിലേക്കുള്ള വിമാന സർവിസ് പുനരാരംഭിക്കൽ: ഖത്തർ എയർവേയ്‌സും എമിറേറ്റ്സും റെഡി; അനക്കമില്ലാതെ എയർഇന്ത്യ എക്സ്പ്രസ്
cancel

മനാമ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ബഹ്‌റൈൻ വിമാന സർവിസുകൾ ഖത്തർ എയർവേയ്‌സും എമിറേറ്റ്സും പുനരാരംഭിക്കുന്നു. ആഗസ്റ്റ് എട്ടുമുതൽ സർവിസുകൾ പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ് വ്യാഴാഴ്ച പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

കുവൈത്ത്, ഇറാഖിലെ ഇർബിൽ എന്നീ റൂട്ടുകളിലെ സർവിസുകളും ഖത്തർ എയർവേയ്‌സ് ആരംഭിക്കുന്നുണ്ട്. എമിറേറ്റ്സിന്റെ സർവിസുകൾ ആഗസ്റ്റ് 15 മുതൽ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ, അതേ കാലയളവിൽ റദ്ദാക്കിയ എയർഇന്ത്യ എക്സ്പ്രസ് സർവിസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

സാഹചര്യം അനുകൂലമായതിനെ തുടർന്നാണ് സർവിസുകൾ വീണ്ടും ആരംഭിക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ യാത്രക്കാർ അതത് എയർലൈനുകളുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

എയർഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി തുടരുന്നു

പ്രമുഖ വിമാനക്കമ്പനികൾ സർവിസുകൾ പുനരാരംഭിക്കുമ്പോഴും കേരളത്തിലേക്കുള്ള എല്ലാ സർവിസുകളും ആഗസ്റ്റ് എട്ടുവരെ എക്സ്പ്രസ് അധികൃതർ റദ്ദാക്കിയിരിക്കയാണ്. മറ്റുള്ള എയർലൈനുകൾ സർവിസുകൾ പുനരാരംഭിക്കുമ്പോൾ എക്സ്പ്രസ് മാത്രം റദ്ദാക്കൽ തീരുമാനത്തിൽ തുടരുന്നത് യാത്രക്കാരിൽ അമർഷമുണ്ടാക്കുന്നുണ്ട്.

യാത്രക്ക് രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പലപ്പോഴും സർവിസ് റദ്ദാക്കിയ വിവരം യാത്രികരെ എക്സ്പ്രസ് അറിയിക്കുന്നത്. അവസാനം ആഗസ്റ്റ് എട്ട് വരെ സർവിസ് റദ്ദാക്കിയ വിവരമാണ് കഴിഞ്ഞ ദിവസം എക്സ്പ്രസ് അറിയിച്ചത്. ഇത് പ്രവാസികൾക്ക് വലിയ തിരിച്ചടിയാകുന്നുണ്ട്. അവസാന നിമിഷം മറ്റ് വിമാനങ്ങളിൽ ടിക്കറ്റ് എടുക്കേണ്ടി വരുമ്പോൾ ഭീമമായ തുകയാണ് നൽകേണ്ടിവരുന്നത്.

മറ്റ് എയർലൈനുകളിലെ സീറ്റുകൾ ഇതിനകം ഭൂരിഭാഗവും ബുക്ക് ചെയ്യപ്പെട്ടുകഴിഞ്ഞതിനാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ മറ്റൊരു ടിക്കറ്റ് കണ്ടെത്താനും പ്രവാസികൾ ഏറെ ബുദ്ധിമുട്ടുന്നു.

യാത്രക്കാരെപ്പോലെ തന്നെ കടുത്ത പ്രതിസന്ധിയാണ് ട്രാവൽ ഏജൻസികളും നേരിടുന്നത്. എയർലൈൻ സർവിസ് റദ്ദാക്കിയാൽ തുക തിരികെ നൽകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഈ തുക ഏജൻസികളുടെ ടോപ്-അപ്പ് അക്കൗണ്ടിലേക്കാണ് എത്തുന്നത്. ഈ എയർലൈൻ മറ്റ് സർവിസുകൾ നടത്താത്തത് കാരണം ഏജൻസികൾക്ക് ഈ തുക ക്യാഷായി ഈടാക്കാനും സാധിക്കുന്നില്ല.

തൽഫലമായി യാത്രക്കാർക്ക് പണം മടക്കി നൽകേണ്ട വലിയ സാമ്പത്തിക ബാധ്യതയാണ് ഏജൻസികൾ വഹിക്കുന്നത്. യാത്രികരെ നിരന്തരം ബുദ്ധിമുട്ടിലാക്കുന്ന ഈ എയർലൈൻ സർവിസുകൾ ഏജൻസികളും ബഹിഷ്കരിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsflight servicesBahrain
News Summary - ബഹ്റൈനിലേക്കുള്ള വിമാന സർവിസ് പുനരാരംഭിക്കൽ
Next Story