നിലവിലെ ഫ്ലെക്സി പെർമിറ്റ് വിസക്കാർ ശ്രദ്ധിക്കേണ്ട പ്രധാന നിയമങ്ങൾ
text_fieldsമനാമ: നിലവിലുള്ള ഫ്ലെക്സി പെർമിറ്റ് വിസക്കാർക്ക് ബഹ്റൈൻ വിവിധ തൊഴിൽ സുരക്ഷ നൽകുന്നുണ്ട്. അതിനൊപ്പം കൃത്യമായി പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും ഒാർമ്മപ്പെടുത്തുന്നുണ്ട്. പുതിയ ഫ്ലെക്സി വിസകൾ എടുക്കുന്നവരും ഇൗ നിയമങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക നല്ലതാണ്. ഭക്ഷണശാലകൾ, ഹോട്ടലുകൾ, അല്ലെങ്കിൽ ഹയർ സലൂണുകൾ എന്നിവയിൽ ജോലി ചെയ്യരുതെന്നതാണ് അതിലെ പ്രധാന നിർദേശം. തെരുവുകളിൽ വിൽപ്പന നടത്തുന്നതും വിലക്കിയിട്ടുണ്ട്. ഇടനിലക്കാരുടെയോ ക്ലിയറൻസ് ഏജൻറുമാരുമായോ ഇടപഴകരുതെന്നും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ കർശന നിർേദശമുണ്ട്. ഫ്ലെക്സി പെർമിറ്റ് വിസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യുന്നതാകും അഭികാമ്യം. കിംവദന്തികളോട് പ്രതിക്കരുതെന്നും ഏതെങ്കിലും പുതുക്കിയ കാര്യങ്ങൾ അറിയണമെന്നുണ്ടെങ്കിൽ എൽ.എം.ആർ.എയുമായി ബന്ധപ്പെടുകയോ 17103103 എന്ന ഫോണിൽ വിളിക്കുകയോ ചെയ്യണം. അല്ലെങ്കിൽ പ്രവാസികൾ സ്വന്തം എംബസിയിൽ ബന്ധപ്പെടണം. ഒരു കാരണവശാലും നിയമം ലംഘിക്കരുത്.
സ്വന്തമായി ചെയ്യാനാകുന്ന േജാലിയിൽ മാത്രം പ്രവർത്തിക്കുകയും സ്വന്തം ജീവിതത്തിന് അപകടകരമാകുന്ന യാതൊരു ജോലിയിലും ഏർപ്പെടരുതെന്നും എൽ.എം.ആർ.എ വ്യക്തമാക്കുന്നുണ്ട്. ചെയ്യുന്ന ജോലിക്ക് കൃത്യമായ സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കണം. ഫ്ലെക്സി പെർമിറ്റ് വിസയുള്ള വ്യക്തി തന്നെയാണ് സ്വന്തം സ്പോൺസർ എന്നും നിയമങ്ങൾ പാലിക്കണമെന്നും എൽ.എം.ആർ.എ ഒാർമ്മപ്പെടുത്തുന്നുണ്ട്.
പ്രതിമാസ വിസ ഫീസ് അടക്കാതിരുന്നാൽ ഫ്ലെക്സി പെർമിറ്റ് വിസ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്. കാർഡ് നഷ്ടമായാൽ എൽ.എം.ആർ.എയിലേക്ക് വിളിച്ച് അറിയിക്കുക. ഫ്ലെക്സി പെർമിറ്റ് വിസയുള്ള വ്യക്തിക്ക് 30 ദിനാറാണ് ഫീസായി അടക്കേണ്ടത്. ബഹ്റൈൻ ഫിനാൻസ് കമ്പനിയുടെ ഏത് ശാഖയിലും പ്രതിമാസ ഫീസ് അടക്കാവുന്നതാണ്. ഒാരോ ആറ് മാസത്തിലൊരിക്കലും ബ്ലൂ കാർഡ് പുതുക്കുന്നതിന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി സിത്റ ശാഖ സന്ദർശിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.