Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ലെക്​സി പെര്‍മിറ്റ്...

ഫ്ലെക്​സി പെര്‍മിറ്റ് ഇന്ത്യക്കാർ അംബാസഡറുടെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങി

text_fields
bookmark_border
ഫ്ലെക്​സി പെര്‍മിറ്റ് ഇന്ത്യക്കാർ അംബാസഡറുടെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങി
cancel
camera_alt????????? ????????? ????? ??????? ????????? ????.??.????.? ???? ???????????????? ???? ????? ????????? ???? ????????? ??????? ?????????????????? (??????)

മനാമ: എല്‍.എം.ആര്‍.എ ഏര്‍പ്പെടുത്തിയ പുതിയ ഫ്ലെക്‌സി വര്‍ക് പെര്‍മിറ്റ് ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ അനുവദിച്ചു തുടങ്ങി. ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹയുടെ സാന്നിധ്യത്തില്‍ എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടിവ് ഉസാമ ബിന്‍ അബ്​ദുല്ല അല്‍ അബ്‌സിയാണ് ആദ്യ ഇന്ത്യക്കാരന്​ ഫ്ലെക്​സി വര്‍ക് പെര്‍മിറ്റ് നല്‍കിയത്. ഇത് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉസാമ അംബാസഡറോട്​ വിശദീകരിച്ചു.

നിയമവിരുദ്ധ താമസക്കാര്‍ക്ക്​ നിയമ വിധേയമാകുന്നതിനുള്ള ഏറ്റവും നല്ല അവസരമാണിതെന്ന്​ അദ്ദേഹം പറഞ്ഞു.സ്‌പോണ്‍സറില്ലാതെ ഏത് ജോലിയും ചെയ്യാമെന്നതും ഒന്നിലധികം തൊഴിലുടകമള്‍ക്ക് കീഴില്‍ തൊഴിലെടുക്കാമെന്നതും പുതിയ പെർമിറ്റി​​െൻറ നേട്ടമാണ്​.  രണ്ട് വര്‍ഷത്തേക്ക് അനുവദിക്കുന്ന വര്‍ക് പെര്‍മിറ്റ് താല്‍പര്യമുള്ളവര്‍ക്ക് വീണ്ടും പുതുക്കാന്‍ സാധിക്കും.  

രാജ്യത്തെ നിയമവിരുദ്ധമായ താമസം ഇല്ലാതാക്കാൻ പദ്ധതി വഴിയൊരുക്കും. പുതിയ പെർമിറ്റ്​ അനുവദിക്കാൻ തീരുമാനിച്ച എല്‍.എം.ആര്‍.എ അധികൃതർക്ക്​ അലോക് കുമാര്‍ സിൻഹ നന്ദി അറിയിച്ചു. സിത്രയിലെ എല്‍.എം.ആര്‍.എ ആസ്ഥാനത്ത് എത്തിയ അംബാസഡറെ ഉസാമ ബിന്‍ അബ്​ദുല്ല അല്‍ അബ്‌സി സ്വീകരിക്കുകയും നിയമവിരുദ്ധ തൊഴിലാളികളുടെ സാന്നിധ്യം അവസാനിപ്പിക്കുന്നതിന് എംബസിയുടെ സഹകരണം തേടുകയും ചെയ്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsflexi permit
News Summary - flexi permit-bahrain-gulf news
Next Story