Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ലെക്​സിബിൾ വർക്​...

ഫ്ലെക്​സിബിൾ വർക്​ പെർമിറ്റിന്​ വൻ സ്വീകാര്യത പ്രതിദിനം പെർമിറ്റ്​ എടുക്കുന്നത്​ ശരാശരി 50പേർ 

text_fields
bookmark_border
ഫ്ലെക്​സിബിൾ വർക്​ പെർമിറ്റിന്​ വൻ സ്വീകാര്യത പ്രതിദിനം പെർമിറ്റ്​ എടുക്കുന്നത്​ ശരാശരി 50പേർ 
cancel


മനാമ: രാജ്യത്ത്​ പുതുതായി നിലവിൽ വന്ന ​ഫ്ലെക്​സിബിൾ വർക്​ പെർമിറ്റിന്​ വൻ സ്വീകാര്യത. പ്രതിദിനം ശരാശരി 50പേരെങ്കിലും ഇൗ പെർമിറ്റ്​ എടുക്കുന്നതായാണ്​ വിവരം. ഇതിനകം 16 രാജ്യങ്ങളിൽ നിന്നുള്ളവർ ഫ്ലെക്​സി പെർമിറ്റ്​ എടുത്തതായി എൽ.എം.ആർ.എ ചീഫ്​ എക്​സിക്യൂട്ടിവ്​ ഉസാമ അൽ അബ്​സി പ്രാദേശിക പത്രത്തിനോട്​ പറഞ്ഞു. ജൂലൈ 23നാണ്​ ഫ്ലെക്​സി പെർമിറ്റിന്​ എൽ.എം.ആർ.എ തുടക്കം കുറിച്ചത്​. രേഖകളില്ലാതെ ബഹ്​റൈനിൽ വിവിധ ജോലികൾ ചെയ്​തുകഴിയുന്നവർക്ക്​ നിയമപ്രകാരം ജോലി ചെയ്യാനുള്ള അവസരം നൽകുന്ന സംവിധാനമാണിത്​. ഇന്ത്യക്കാരും പാകിസ്​താനികളും ബംഗ്ലാദേശികളുമാണ്​ ഇൗ സൗകര്യം ഏറ്റവുമധികം പ്രയോജനപ്പെടുത്തിയിട്ടുള്ളത്​. 

 എൽ.എം.ആർ.എയുടെ സിത്ര ബ്രാഞ്ചിൽ നിന്നാണ്​ ഫ്ലെക്​സി പെർമിറ്റ്​ അനുവദിക്കുന്നത്​. രണ്ടുവർഷത്തേക്കുള്ള പെർമിറ്റിന്​ 1,169 ദിനാർ ചെലവ്​ വരും. പുതിയ സംവിധാനം വഴി ‘ഫ്രീവിസ’ സ​മ്പ്രദായം പൂർണമായി ഇല്ലാതാക്കാനാകുമെന്നാണ്​ അധികൃതർ കരുതുന്നത്​. ഫ്ലെക്​സി പെർമിറ്റ്​ വഴി രണ്ടുവർഷം കൊണ്ട്​ സർക്കാറിന്​ 56 ദശലക്ഷം ദിനാർ വരുമാനമുണ്ടാകുമെന്നും കരുതുന്നു. നിലവിൽ വീട്ടുജോലിക്കാർക്കും യാത്രാനിരോധനമുള്ളവർക്കും കോടതിയിൽ കേസുകളുള്ളവർക്കും ഇൗ പെർമിറ്റ്​ ​എടുക്കാനാകില്ല. 

2015ൽ പ്രഖ്യാപിച്ച പൊതുമാപ്പി​​െൻറ സമയത്ത്​ നാട്ടിലേക്ക്​ മടങ്ങാത്തവർക്കും മറ്റ്​ കേസുകളില്ലെങ്കിൽ പുതിയ പെർമിറ്റ്​ എടുക്കാം. പെർമിറ്റ്​ ലഭിക്കുന്നവർക്ക്​ നീല നിറത്തിലുള്ള തിരിച്ചറിയൽ കാർഡ്​ നൽകും. ഇതിൽ അവരുടെ സി.പി.ആർ നമ്പറും ഫോ​േട്ടായും ഉണ്ടാകും.ഇത്​ എല്ലാ ആറുമാസം കൂടു​േമ്പാഴും പുതുക്കണം. ഫ്ലെക്​സി പെർമിറ്റിന്​ അപേക്ഷിക്കണമെങ്കിൽ പാസ്​പോർട്ടിന്​ ചുരുങ്ങിയത്​ ആറുമാസത്തെ കാലാവധിയുണ്ടായിരിക്കണം. ഇൗ സാഹചര്യത്തിൽ വിവിധ എംബസികളിൽ പാസ്​പോർട്ട്​ പുതുക്കാനുള്ള അപേക്ഷകരുടെ എണ്ണം കൂടിയിട്ടുണ്ട്​. 

ബഹ്​റൈനിൽ 60,000ത്തോളം അനധികൃത തൊഴിലാളികളുണ്ടെന്നാണ്​ അധികൃതർ കരുതുന്നത്​.ഇതിൽ ഏറെയും ബംഗ്ലാദേശി പൗരൻമാരാണ്​.    പ്രതിമാസം 2,000 വീതം ഫ്ലെക്​സി പെർമിറ്റുകൾ അനുവദിക്കാനാണ്​ എൽ.എം.ആർ.എ തീരുമാനിച്ചിട്ടുള്ളത്​. ഇൗ പെർമിറ്റിന്​ യോഗ്യരാണോ എന്നറിയാൻ പ്രവാസികൾ തങ്ങളുടെ സി.പി.ആർ നമ്പർ സ്വന്തം ഫോണിൽ നിന്ന്​ 33150150 എന്ന നമ്പറിലേക്ക്​ ​മെസേജ്​ അയച്ചാൽ മതി. വിവരങ്ങൾക്ക്​ 17103103 എന്ന നമ്പറിൽ വിളിക്കുകയോ www.lmra.bh എന്ന വെബ്​സൈറ്റ്​ സന്ദർശിക്കുകയോ ചെയ്യാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsflexi permit
News Summary - flexi permit-bahrain-gulf news
Next Story