ഫ്ലീറ്റ് ലൈൻ എഫ്.സി ചാമ്പ്യന്മാരായി
text_fieldsമനാമ: യുവകേരള എഫ്.സി കെ.എഫ്.എ ബഹ്റൈനുമായി സഹകരിച്ച് 16 പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച യുവ കപ്പ് സീസൺ ഒമ്പതിന്റെ അമച്വർ ഫുട്ബാൾ ടൂർണമെന്റിൽ ഫ്ലീറ്റ് ലൈൻ എഫ്.സി ജേതാക്കളായി. ആവേശകരമായ കലാശപോരാട്ടത്തിൽ ബഹ്റൈൻ പ്രതിഭ എഫ്.സിയെയാണ് അവർ കീഴടക്കിയത്.
നിശ്ചിത സമയം ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് (3-2) ഫ്ലീറ്റ് ലൈൻ എഫ്.സിയുടെ ജയം. ഫ്ലീറ്റ് ലൈൻ എഫ്.സിയുടെ അഖിൽ ടൂർണമെന്റിലെ മികച്ച കളിക്കാരനായും അൻഷാദ് മികച്ച ഡിഫൻഡറായും പ്രതിഭ എഫ്.സിയുടെ റാഷിദ് ടോപ് സ്കോററായും റാഷിദ് മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

