ശ്രാവണം 2026: ആഘോഷങ്ങൾക്ക് ആവേശമായി ഫ്ലാഷ് മോബ് മത്സരം
text_fieldsബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രാവണം 2026 ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന ഫ്ലാഷ് മോബ് മത്സരം
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രാവണം 2026 ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ അഞ്ചിന് നടന്ന ഫ്ലാഷ് മോബ് മത്സരം സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആവേശത്തിന്റെയും സംഗമമായി. നിറഞ്ഞ ജനപങ്കാളിത്തത്തോടെയായിരുന്നു മത്സരം.
എട്ട് ടീമുകൾ വ്യത്യസ്ത ആശയങ്ങളും ചുവടുകളും അവതരണ മികവുമായി വേദിയിലെത്തി. ടീം താലം Team Thalam ഒന്നാം സ്ഥാനവും ഓറിയൻസ് രണ്ടാം സ്ഥാനവും ഡി.ജെ ഡാൻസ് ക്ലബ്, ഫോണിക്സ് അവഞ്ചേഴ്സ് ടീമുകൾ മൂന്നാം സ്ഥാനവും നേടി. 90കളിലെ ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കി ക്ലാസിക് കോഡ്സ് ബഹ്റൈൻ അവതരിപ്പിച്ച സംഗീതവിരുന്നും പരിപാടിക്ക് മാറ്റുകൂട്ടി.
കൺവീനർ സാരംഗി ശശിധർ, ജോയിന്റ് കൺവീനർമാരായ വിൻസി ബോണി, രാഗേഷ് രാജപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപ്പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ജനറൽ കൺവീനർ ഹരികൃഷ്ണൻ ബി. നായർ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. വൻ ജനപങ്കാളിത്തവും മികച്ച കലാപ്രകടനങ്ങളും കൊണ്ട് ഫ്ലാഷ് മോബ് മത്സരം ശ്രാവണം 2026 ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

