സമസ്ത പതാകദിനം സമുചിതമായി ആഘോഷിച്ചു
text_fieldsസമസ്ത പതാകദിന ആഘോഷത്തിൽ നിന്ന്
മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി നടന്ന പതാകദിനം സമസ്ത ബഹ്റൈൻ സമുചിതമായി ആഘോഷിച്ചു.
മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സമസ്തയുടെ 100 പതാകകൾ കൈകളിലേന്തിയ സമസ്ത ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് പതാക ഉയർത്തി. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡൻറ് ഷറഫുദ്ദീൻ മൗലവി പ്രാർഥന നിർവഹിച്ചു. കോഡിനേറ്റർ അഷറഫ് അൻവരി ചേലക്കര ആമുഖഭാഷണവും റബീഅ് ഫൈസി അമ്പലക്കടവ് പതാകദിന സന്ദേശവും നൽകി സംസാരിച്ചു.
ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് നന്ദി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, ഷഹീം ദാരിമി, ഷജീർ പന്തക്കൽ, ഇസ്മായിൽ പയ്യന്നൂർ, ജാഫർ കൊയ്യോട്, അബ്ദുറഊഫ് കണ്ണൂർ, തുടങ്ങിയ സമസ്ത ബഹ്റൈൻ കേന്ദ്ര, ഏരിയ ജംഇയ്യത്തുൽ മുഅല്ലിമീൻ, ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

