Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖ​ത്ത​റിനോട്​...

ഖ​ത്ത​റിനോട്​ അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ചാ​ൽ ​  ബ​ഹ്​​റൈ​നി​ൽ അ​ഞ്ചു​വ​ർ​ഷം ത​ട​വ്​

text_fields
bookmark_border
ഖ​ത്ത​റിനോട്​ അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ചാ​ൽ ​  ബ​ഹ്​​റൈ​നി​ൽ അ​ഞ്ചു​വ​ർ​ഷം ത​ട​വ്​
cancel

മ​നാ​മ: ഖ​ത്ത​ർ സ​ർ​ക്കാ​റി​നോ​ട്​ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ക്കു​ന്ന ബ​ഹ്​​റൈ​ൻ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും അ​ഞ്ചു വ​ർ​ഷം വ​രെ  ജ​യി​ൽ ശി​ക്ഷ ല​ഭി​ക്കും. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​ജ്യ​ത്തി​​​െൻറ പ​ര​മാ​ധി​കാ​ര അ​വ​കാ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഇൗ ​തീ​രു​മാ​ന​മെ​ന്ന്​ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഖ​ത്ത​റി​നെ​തി​രെ ബ​ഹ്​​റൈ​ൻ സ്വീ​ക​രി​ച്ച ന​യ​നി​ല​പാ​ടു​ക​ൾ​ക്ക്​ എ​തി​രു​നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കും. ഇ​ത്ത​രം അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ ട്വി​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പാ​ടി​ല്ല. 

ഖ​ത്ത​ർ അ​നു​കൂ​ല സ​ന്ദേ​ശ​ങ്ങ​ൾ കു​റ്റ​ക​ര​മാ​യി ക​ണ​ക്കാ​ക്കും. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ ജ​യി​ൽ ശി​ക്ഷ​ക്കു​പു​റ​മെ പി​ഴ​യും അ​ട​ക്കേ​ണ്ടി വ​രും. രാ​ജ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും സ​മാ​ധാ​നം സം​ര​ക്ഷി​ക്കാ​നും രാ​ജ്യ​താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​മാ​ണ്​ ഇൗ ​ന​ട​പ​ടി​യെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു. അ​തി​നി​ടെ, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ബ​ഹ്​​റൈ​​ൻ സ്വീ​ക​രി​ച്ചു​പോ​രു​ന്ന ന​യ​നി​ല​പാ​ടു​ക​ളു​മാ​യി ഒ​ത്തു​പോ​കാ​ൻ രാ​ജ്യ​ത്തെ എ​ല്ലാ മാ​ധ്യ​മ​ങ്ങ​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 
രാ​ജ്യ​താ​ൽ​പ​ര്യ​ത്തി​ന്​ വി​രു​ദ്ധ​മാ​യ ഒ​ന്നും പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പാ​ടി​ല്ല. ഖ​ത്ത​ർ വി​ഷ​യ​ത്തി​ൽ ബ​ഹ്​​റൈ​നും അ​റ​ബ്​ സ​ഖ്യ​രാ​ഷ്​​ട്ര​ങ്ങ​ളും സ്വീ​ക​രി​ച്ച നി​ല​പാ​ടി​ന്​ വി​രു​ദ്ധ​മാ​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ ഉ​ണ്ടാ​ക​രു​ത്. ഖ​ത്ത​രി നി​ല​പാ​ടു​ക​ളെ ഒ​രു ത​ര​ത്തി​ലും ന്യാ​യീ​ക​രി​ച്ചു​ള്ള ലേ​ഖ​ന​ങ്ങ​ളോ വാ​ർ​ത്ത​ക​ളോ പാ​ടി​ല്ലെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം യു.​എ.​ഇ. സ​മാ​ന നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. യു.​എ.​ഇ​യു​ടെ മ​ണ്ണി​ൽ​നി​ന്ന്​ ഖ​ത്ത​റി​നെ അ​നു​കൂ​ലി​ക്കു​ക​യോ ഇൗ ​വി​ഷ​യ​ത്തി​ൽ യു.​എ.​ഇ​യു​ടെ നി​ല​പാ​ടി​നെ വി​മ​ർ​ശി​ക്കു​ക​യോ ചെ​യ്​​താ​ൽ  15 വ​ർ​ഷം വ​രെ ത​ട​വും അ​ഞ്ചു ല​ക്ഷം ദി​ർ​ഹം പി​ഴ​യു​മാ​ണ്​ ശി​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qutar issue
News Summary - five year imprisonment in beharin to support qutar
Next Story