നിയമലംഘനം; ബഹ്റൈനിൽ അഞ്ച് ടൂറിസം സ്ഥാപനങ്ങൾ പൂട്ടിച്ചു
text_fieldsമനാമ: രാജ്യത്തെ ടൂറിസം നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ അഞ്ച് ടൂറിസം സ്ഥാപനങ്ങൾക്കെതിരെ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) നടപടി സ്വീകരിച്ചു. ആവശ്യമായ ഭരണപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിടുകയായിരുന്നു.
വിനോദസഞ്ചാര മേഖലയിലെ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് അതോറിറ്റി മുൻഗണന നൽകുന്നത്. ബഹ്റൈനെ ഒരു മുൻനിര ആഗോള ടൂറിസം കേന്ദ്രമായി നിലനിർത്തുന്നതിന് ഇത്തരം കർശനമായ നിയന്ത്രണങ്ങൾ അത്യാവശ്യമാണെന്ന് ബി.ടി.ഇ.എ വ്യക്തമാക്കി.
വരും ദിവസങ്ങളിലും ബന്ധപ്പെട്ട മറ്റ് സർക്കാർ ഏജൻസികളുമായി ചേർന്ന് പരിശോധനകൾ തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

