Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ഞ്ചു​...

അ​ഞ്ചു​ നാ​ൽ​ക്ക​വ​ല​ക​ളെ ഹ​രി​താ​ഭ​മാ​ക്കു​ന്നു

text_fields
bookmark_border
അ​ഞ്ചു​ നാ​ൽ​ക്ക​വ​ല​ക​ളെ ഹ​രി​താ​ഭ​മാ​ക്കു​ന്നു
cancel

മ​നാ​മ: രാ​ജ്യ​ത്തെ അ​ഞ്ചു പ്ര​ധാ​ന നാ​ൽ​ക്ക​വ​ല​ക​ൾ മോ​ടി​പി​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി​കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രി എ​സാം ബി​ൻ അ​ബ്​​ദു​ല്ല ഖ​ല​ഫ്​ ​പ്ര​ഖ്യാ​പി​ച്ചു.

ഇൗ ​വ​ർ​ഷം പ​കു​തി​യോ​ടെ പ​ദ്ധ​തി​ക്കു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി അ​വ​സാ​ന പാ​ദ​ത്തി​ൽ പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം അ​വ​സാ​ന​​ത്തോ​ടെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കും.

സ​ൽ​മാ​ൻ പോ​ർ​ട്ട്, ജ​നാ​ബി​യ (സ്​​റ്റേ​ജ്​ 2), ശൈ​ഖ്​ ഇ​സാ റോ​ഡി​നെ ശൈ​ഖ്​ സ​ൽ​മാ​ൻ റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ജ​ങ്​​ഷ​​ൻ (സ​ൽ​മാ​ബാ​ദ്), ശൈ​ഖ്​ ഖ​ലീ​ഫ റോ​ഡി​നെ സ​ല്ലാ​ഖ്​ റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ജ​ങ്​​ഷ​​ൻ (യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ ബ​ഹ്​​റൈ​ൻ), സാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണം ന​ട​ത്തു​ന്ന​ത്. പ​രി​സ്​​ഥി​തി​കാ​ര്യ സു​പ്രീം കൗ​ൺ​സി​ലു​മാ​യി സ​ഹ​ക​രി​ച്ച്​ ഇൗ ​സ്​​ഥ​ല​ങ്ങ​ളി​ൽ ഹ​രി​ത​വ​ത്​​ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ മ​ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കും. ബ​ഹ്​​റൈ​ൻ കാ​ലാ​വ​സ്ഥ​ക്ക്​ അ​നു​യോ​ജ്യ​മാ​യ തൈ​ക​ളാ​ണ്​ ഇ​വി​ടെ വെ​ച്ചു​പി​ടി​പ്പി​ക്കു​ക. വി​വി​ധ​യി​നം അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളു​മു​ണ്ടാ​കും.

സ​ൽ​മാ​ൻ പോ​ർ​ട്ടി​ൽ 30,000 ച​തു​ര​ശ്ര മീ​റ്റ​റി​ലും ജ​നാ​ബി​യ​യി​ൽ ​​1,50,000 ച​തു​ര​ശ്ര മീ​റ്റ​റി​ലും സ​ൽ​മാ​ബാ​ദി​ൽ 30,000 ച​തു​ര​ശ്ര മീ​റ്റ​റി​ലും യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ ബ​ഹ്​​റൈ​നി​ൽ 52.983 ച​തു​ര​ശ്ര മീ​റ്റ​റി​ലും സാ​റി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ 1700 ച​തു​ര​ശ്ര മീ​റ്റ​റി​ലും ര​ണ്ടാം ഘ​ട്ട​ത്തി​ൽ ​​90,000 ച​തു​ര​ശ്ര മീ​റ്റ​റി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കും. രാ​ജ്യ​ത്തെ കൂ​ടു​ത​ൽ ഹ​രി​താ​ഭ​മാ​ക്കി മാ​റ്റു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain news
News Summary - Five of the four nets are green
Next Story