Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്‌റൈനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ചു മലയാളികളിൽ ഒരാൾ മരിച്ചു
text_fieldsbookmark_border
രജീബ്
മനാമ: ബഹ്റൈനിൽ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ച് മലയാളികളിൽ ഒരാൾ മരിച്ചു. തൃശൂർ ചെന്ത്രാപിന്നി വിളമ്പത്ത് അശോകന്‍റെ മകൻ രജീബ് (39) ആണ് മരിച്ചത്.
നാല് പേർ ഗുരുതര നിലയിൽ ചികിത്സയിലാണ്. റിഫക്കടുത്ത് ഹജിയാത്തിൽ ന്യൂ സൺലൈറ്റ് ഗാരേജിലെ ജീവനക്കാരാണ് മൂന്നുപേർ. ഇവരുടെ സുഹൃത്തുകളാണ് മറ്റ് രണ്ട്പേർ.
ശനിയാഴ്ച രാവിലെ വർക്ഷോപ് തുറക്കാത്തതിനാൽ അന്വേഷിച്ചെത്തിയവരാണ് താമസ സ്ഥലത്ത് അബോധാവസ്ഥയിൽ ഇവരെ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
മായയാണ് റജീബിന്‍റെ ഭാര്യ. ഒരു മകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

