കെട്ടിടത്തിൽ കഞ്ചാവ് വളർത്തിയ അഞ്ചുപേർ പിടിയിൽ
text_fieldsകെട്ടിടത്തിൽ വളർത്തിയ നിലയിൽ കഞ്ചാവ് ചെടികൾ
മനാമ: കെട്ടിടത്തിൽ കഞ്ചാവ് വളർത്തിയ അഞ്ചുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്. ഏകദേശം 10 ലക്ഷം ദീനാർ മൂല്യമുള്ള വസ്തുക്കളാണ് കെട്ടിടത്തിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. 28നും 51നും ഇടയിൽ പ്രായമുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള അഞ്ചുപേരെയാണ് പിടികൂടിയതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ആന്റി നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് അറിയിച്ചു.
മയക്കുമരുന്ന് ഇടപാട്, കഞ്ചാവ് ചെടി വളർത്തൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയതും പ്രതികളെ പിടികൂടിയതും. പൊതുജനങ്ങൾക്ക് നിങ്ങൾ താമസിക്കുന്ന പരിസരത്തോ മറ്റോ സംശയാസ്പദമായ ഇത്തരം സംഭവങ്ങൾ കണ്ടാൽ 996@interior.gov.bh എന്ന മെയിലിലോ, 966, 999 എന്നീ ഹോട്ട് ലൈൻ നമ്പറുകളിലോ വിളിച്ച് വിവരമറിയിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

