‘ഫിത്യാൻ-സ്പോർട്സ് ടീം’ ഉദ്ഘാടനം ഇന്ന്
text_fieldsമനാമ: അൽമന്നാഇ സെന്റർ മലയാളം വിങ്ങിലെ മുഴുവൻ യൂനിറ്റിലെ പ്രവർത്തകരെയും ഉൾപ്പെടുത്തി മാസത്തിലെ എല്ലാ മൂന്നാമത്തെ വ്യാഴാഴ്ചകളിലും ഒത്തുചേരുന്ന ഈ കൂട്ടായ്മയുടെ ഉദ്ഘാടനം ഇന്ന് രാത്രി ഇശാ നമസ്കാരത്തിനുശേഷം ബുദൈയ്യ ബീച്ച് സൈഡ് ഗാർഡനിൽ നടക്കും. ദഅ്വ പ്രവർത്തനങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തുന്ന അൽമന്നാഇ മലയാള വിഭാഗം അതിന്റെ യുവ ഘടകം നേതൃത്വം നൽകുന്ന ഒരു സ്പോർട്സ് ടീമിനാണ് രൂപം നൽകിയിരിക്കുന്നത്.ഊർജസ്വലമായ പ്രവർത്തനങ്ങൾക്ക് പ്രവർത്തകരുടെ മാനസിക ശാരീരിക ഉന്മേഷംകൂടി പരിഗണിക്കപ്പെടേണ്ടതുണ്ട് എന്ന ചിന്തയിൽനിന്നാണ് ഇത്തരമൊരു സംരംഭത്തിന് മുന്നിട്ടിറങ്ങിയത് എന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

